'കേരളത്തിൽ വെള്ളാപ്പള്ളിക്ക് മാത്രമാണ് വോട്ടെങ്കിൽ പിണറായി മുഖ്യമന്ത്രിയാകും'; അയ്യപ്പ സംഗമം വിശ്വാസ വഞ്ചനയെന്ന് പിഎംഎ സലാം

Published : Sep 21, 2025, 10:13 AM IST
PMA Salam

Synopsis

ആഗോള അയ്യപ്പ സംഗമം  ദയനീയ പരാജയമാണെന്നും വിശ്വാസ വഞ്ചന ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് ആളുകള്‍ കുറഞ്ഞതെന്നും മുസ്ലിം ലീഗ്. കേരളത്തിൽ വെള്ളാപ്പള്ളിക്ക് മാത്രമാണ് വോട്ടെങ്കിൽ പിണറായി മുഖ്യമന്ത്രിയാകുമെന്നും പിഎംഎ സലാം പരിഹസിച്ചു

മലപ്പുറം: ആഗോള അയ്യപ്പ സംഗമം വിശ്വാസ വഞ്ചനയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് പരിപാടി ദയനീയമായി പരാജയപ്പെട്ടതെന്നും മുസ്ലിം ലീഗ്. മുങ്ങി താഴുന്ന സര്‍ക്കാര്‍ നടത്തുന്ന പിടച്ചിലാണ് ഇപ്പോള്‍ കാണുന്നതെന്നും യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ആരും സംഗമത്തിൽ പങ്കെടുത്തില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അയ്യപ്പ സംഗമം കേരളത്തിലെ ജനങ്ങളെ വിഡ്ഢിയാക്കുന്ന ഏർപ്പാടാണ്. സര്‍ക്കാര്‍ ഇറങ്ങിപ്പോകുന്ന സമയത്ത് കളിച്ച ഒരു നാടകമാണിത്. വിഭാഗീയത സൃഷ്ടിച്ച് വർഗീയത കത്തിക്കാനുള്ള നീക്കമാണിത്. സര്‍ക്കാര്‍ ഖജനാവിൽ നിന്ന് പണമെടുത്താണ് ഇതിനെല്ലാം വേണ്ടി ധൂര്‍ത്ത് അടിക്കുന്നത്. അയ്യപ്പ സംഗമം ദയനീയ പരാജയമാണ്.

 

വെള്ളാപ്പള്ളിയെ ഗുരുവിനോളം ഉയര്‍ത്തി മുഖ്യമന്ത്രി പുകഴ്കത്തുന്നു

 

കേരളത്തിൽ വെള്ളാപ്പള്ളിക്ക് മാത്രമേ വോട്ടുള്ളൂവെങ്കിൽ പിണറായി മുഖ്യമന്ത്രിയാവും. ജനങ്ങൾക്കാകെ വോട്ടുണ്ടെങ്കിൽ പിണറായി എവിടെയെത്തുമെന്ന് കണ്ടറിയാമെന്നും പിഎംഎ സലാം പറഞ്ഞു.യു.ഡി.എഫിൽ നിന്ന് വിരുദ്ധമായ ഒരു നിലപാടും മുസ്ലീം ലീഗിനില്ല. ഞങ്ങൾ നടത്തുന്ന വികസന സദസ് സർക്കാർ വികസന സദസല്ല. സർക്കാർ വികസന സദസിന്‍റെ പൊള്ളത്തരം തുറന്നു കാണിക്കുന്ന സദസാണ് യു.ഡി.എഫ് നടത്തുക. വെള്ളാപ്പള്ളി ഒരു സമുദായത്തെ അങ്ങേയറ്റം മോശമാക്കി പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കുകയാണ്. അങ്ങനെ പറയുന്ന ആളെ ആകാശത്തോളം ഉയർത്തി ശ്രീനാരായണ ഗുരുവിനോളം ഉയർത്തിയാണ് മുഖ്യമന്ത്രി പുകഴ്ത്തുന്നത്.

മുഖ്യമന്ത്രി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ആണ് വെള്ളാപ്പള്ളി ഇങ്ങനെ എല്ലാം പറയുന്നതെന്നും പിഎംഎ സലാം പറഞ്ഞു.മലയാളം സർവകാല ഭൂമി ഏറ്റെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ സമഗ്ര അന്വേഷണം നടത്തും. ജലീൽ ഉന്നയിച്ച ആരോപണങ്ങളിൽ എന്ത് അന്വേഷണം വേണമെങ്കിലും നടത്തിക്കോട്ടെയെന്ന് ഫിറോസ് തന്നെ പറഞ്ഞത് ആണ്. ജലീൽ പല കാലത്ത് പലതും പറഞ്ഞിട്ടുണ്ട്. അതൊക്കെ എന്നെങ്കിലും തെളിയിച്ചിട്ടിട്ടുണ്ടോ? താൻ ജീവിച്ചിരിപ്പുണ്ട് എന്ന് ഇടത് മുന്നണിയെ അറിയിക്കാനുള്ള ജലീലിന്‍റെ ശ്രമം ആണ് ഇതെല്ലാമെന്നും പിഎംഎ സലാം പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം