
മലപ്പുറം: മലപ്പുറം തിരൂരങ്ങാടി നഗരസഭയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിൻ്റെ വീട് ഉൾപ്പെടുന്ന 25-ാം ഡിവിഷനിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥി കാലൊടി സുലൈഖയെ പാര്‍ട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം. വിമതയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, പാര്‍ട്ടി ഭാരവാഹിത്വത്തിൽ നിന്ന് സുലൈഖയെ നീക്കിയിരുന്നു. തിരൂരങ്ങാടി മുൻസിപ്പൽ വനിതാ ലീഗ് ജനറൽ സെക്രട്ടറി, എസ്ടിയു ജില്ലാ ജോയിൻ്റ് സെക്രട്ടിറ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ ഭാരവാഹിത്വത്തിൽ നിന്നാണ് സുലൈഖയെ മാറ്റിയത്. മുസ്ലിം ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി സിപി ഹബീബക്ക് എതിരെയാണ് സുലൈഖ മത്സരിക്കുന്നത്. എന്തുണ്ടായാലും മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് സുലൈഖയും വ്യക്തമാക്കി.