
കോഴിക്കോട് : കടുത്ത എതിര്‍പ്പുകൾക്ക് പിന്നാലെ വെൽഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യ സാധ്യത പരസ്യമാക്കി മുസ്ലീം ലീഗ്. വെൽഫയർ പാർട്ടിയുമായുള്ള ബന്ധം പരിഗണനയിലാണെന്നും സഖ്യത്തിലേക്ക് നീങ്ങുകയാണെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി. നീക്കം യൂത്ത് ലീഗ് പരസ്യമായി തള്ളിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി നേതൃത്വത്തിന്‍റെ വിശദീകരണമെന്നതും ശ്രദ്ധേയമാണ്.
നേരത്തെ പികെ കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയ സഖ്യനീക്കം ശരിവെക്കുന്നതാണ് കെപിഎ മജീദിന്റെ പ്രസ്താവന. പാർട്ടി രഹസ്യസർക്കുലർ പുറപ്പെടുവിച്ച കാര്യം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പാർട്ടിക്കകത്തും പോഷകസംഘടനകളിലും എതിർപ്പ് നിലനിൽക്കെയാണ് ലീഗ് വെൽഫയർ പാർട്ടിയുമായി അടുക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് നീക്കം.
പ്രാദേശികമായി നീക്കുപോക്കും ജനകീയ മുന്നണി രൂപീകരണവുമാണ് ആദ്യഘട്ടത്തിലെ ആലോചന. എന്നാൽ വെൽഫയർ പാർട്ടിക്ക് മുന്നണിയിൽ ചേരാൻ തൽക്കാലം താല്പര്യമില്ലെന്നാണ് വിവരം
തുടര്‍ന്ന് വായിക്കാം: വെൽഫയർ പാർട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലീം ലീഗ് നീക്കത്തിനെതിരെ എതിർപ്പ് ശക്തം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam