സിഎഎയ്ക്കെതിരെ മതേതര പ്രക്ഷോഭത്തിന് ലീഗ്; വിഭാഗീയ മുദ്രാവാക്യങ്ങള്‍ പാടില്ല

By Web TeamFirst Published Mar 9, 2020, 5:42 PM IST
Highlights

സെന്‍സസിലെ ആശങ്ക ദുരീകരിക്കണമെന്നാവശ്യപ്പെട്ട്  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു.
 

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കൂടുതല്‍ മതേതരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗത്തില്‍ തീരുമാനം. വിഭാഗീയ മുദ്രാവാക്യങ്ങൾ പാടില്ലെന്നും യോഗത്തിൽ തീരുമാനം ഉയര്‍ന്നു. സെന്‍സസിലെ ആശങ്ക ദുരീകരിക്കണമെന്നാവശ്യപ്പെട്ട്  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. 

മുസ്സിം ലീഗാണ് യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ സുന്നി എപി ഇകെ വിഭാഗം, ജമാഅത്തെ ഇസ്ലാമി, കെഎന്‍എം തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി നേരത്തെ മുസ്ലീം ലീഗ്  വിവിധ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. രണ്ടാംഘട്ടമെന്ന നിലയിലാണ് പുതിയ യോഗം. 

Read More: പൗരത്വ നിയമ ഭേദഗതി ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട്ട് മുസ്ലീം സംഘടനകളുടെ യോഗം...

 

click me!