'ലോക്ക്ഡൗൺ ഇളവിൽ പള്ളികൾ തുറക്കാൻ അനുവാദമില്ല'; പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ

By Web TeamFirst Published Jun 16, 2021, 1:42 PM IST
Highlights

ഇകെ സുന്നി വിഭാഗം നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം കടുപ്പിക്കുകയാണ്

കോഴിക്കോട്: ലോക്ക്ഡൗൺ ഇളവിൽ പള്ളികൾ തുറക്കാൻ അനുവദിക്കാത്തതിനെതിരെ മുസ്ലിം സംഘടനകൾ രംഗത്ത്. വിവിധ സംഘടനകൾ ചേർന്ന് നൽകിയ നിവേദനം മുഖ്യമന്ത്രി തള്ളിയതിനെതിരെയാണ് പ്രതിഷേധം. സുന്നി മുജാഹിദ് ജമാഅത്തെ ഇസ്സാാമി തുടങ്ങിയ സംഘടനകളെല്ലാം പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധമറിയിച്ചു. 

ഇ കെ സുന്നി നേതാവ് നാസർ ഫൈസി കൂടത്തായി അടക്കമുള്ളവർ പ്രതിഷേധമറിയിച്ച് രംഗത്തെത്തി. വെള്ളിയാഴ്ചയിലെ ജുമഅ നമസ്കാരത്തിന് 40 പേരെ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും മറ്റ് എപി സുന്നി നേതാക്കളും മുഖ്യമന്ത്രിക്ക് കത്തയച്ചു.

മറ്റു മേഖലകൾക്ക് ഇളവ് അനുവദിച്ചപ്പോ ആരാധനാലയങ്ങളെ അവഗണിച്ചുവെന്ന് ജമാഅത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുൾ അസീസ് കുറ്റപ്പെടുത്തി. നിയന്ത്രണങ്ങളോടെയെങ്കിലും ആരാധനയ്ക്ക് അനുമതി നൽകാത്തത് ഖേദകരമാണെന്ന് കെ എൻ എം സംസ്ഥാന പ്രസിഡണ്ട് അബ്ദുള്ളക്കോട മദനി പറഞ്ഞു. ഇകെ സുന്നി വിഭാഗം നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം കടുപ്പിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!