'തിരൂര്‍ സര്‍വകലാശാലയ്ക്ക് ഭൂമി വാങ്ങുന്നതില്‍ വന്‍ അഴിമതി'; ജലീലിനെതിരെ യൂത്ത് ലീഗ്

By Web TeamFirst Published Aug 20, 2020, 12:39 PM IST
Highlights

നിര്‍മ്മാണ യോഗ്യമല്ലാത്ത ഭൂമി വൻ തുകക്ക് ഏറ്റെടുത്തെന്നും ഇത് താനൂർ എംഎൽഎ വി അബ്‍ദുറഹ്‍മാന് ലാഭം കിട്ടാനാണെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ. ഫിറോസ് 

കോഴിക്കോട്: തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്കായി ഭൂമി വാങ്ങുന്നതില്‍ വന്‍ അഴിമതിയെന്ന് മുസ്ളീം യൂത്ത് ലീഗ്. ഇടപാടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനും സിപിഎമ്മിനും പങ്കുണ്ടെന്നാണ് യൂത്ത് ലീഗിന്‍റെ  ആരോപണം. നിര്‍മ്മാണ യോഗ്യമല്ലാത്ത ഭൂമി വൻ തുകക്ക് ഏറ്റെടുത്തെന്നും ഇത് താനൂർ എംഎൽഎ വി അബ്‍ദുറഹ്‍മാന് ലാഭം കിട്ടാനാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറയുന്നു. 

തീരദേശ പരിപാലന നിയമത്തിന്‍ പരിധിയിലുള്ള ഈ ഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. സര്‍വ്വകലാശാലക്ക് ഈ ഭൂമി വാങ്ങാന്‍ അനുവദിച്ച ഒന്‍പത് കോടിരൂപ തരിച്ച് പിടിക്കണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.

click me!