സൂംബ വിവാദം സർക്കാർ ഉണ്ടാക്കിയതെന്ന് ഫാത്തിമ തഹ്ലിയ; 'മതസംഘടനകളുടെ ആശങ്ക പരിഹരിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തം'

Published : Jun 28, 2025, 10:08 AM ISTUpdated : Jun 28, 2025, 03:20 PM IST
fathima thahliya

Synopsis

സ്കൂളുകളിൽ സൂംബ വ്യായാമ പരിശീലനം നടത്താനുള്ള തീരുമാനത്തിൽ മത സംഘടനകൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: സൂംബ വിവാദത്തിൽ മതസംഘടനകളുടെ ആശങ്ക പരിഹരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിനെ വിമർശിച്ച് യൂത്ത് ലീഗ് സംസ്ഥാന നേതാവ് അഡ്വ ഫാത്തിമ തഹ്‌ലിയ. സൂംബയുടെ പേരിൽ അനാവശ്യ വിവാദമുണ്ടാക്കിയത് സർക്കാരാണെന്നും മതസംഘടനകളുടെ നിലപാടിനെ പിന്തുണച്ച് കൊണ്ട് അവർ വിമർശിച്ചു. വിഷയത്തിൽ യൂത്ത് ലീഗിൻ്റെ നിലപാട് വ്യക്തമാക്കാതെയായിരുന്നു ഫാത്തിമയുടെ പ്രതികരണം.

മതസംഘടനയിലെ ആളുകളാണ് ആശങ്ക പങ്കുവച്ചതെന്ന് അവർ പറഞ്ഞു. ആ ആശങ്ക പരിഹരിക്കാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ല? ലഹരിയെ നിയന്ത്രിക്കാൻ സൂംബ മാത്രമല്ലല്ലോ വേറെന്തൊക്കെ നമുക്ക് നടപ്പിലാക്കാം? കരിക്കുലമടക്കം വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളിൽ സാധാരണയായി തത്പരകക്ഷികളുടെ യോഗം വിളിക്കാറുണ്ട്. അതിൽ വിദ്യാർത്ഥി സംഘടനകളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം പങ്കെടുത്ത് വിഷയം ചർച്ച ചെയ്യാറുണ്ട്. അത്തരത്തിലുള്ള യോഗമൊന്നും വിളിക്കാനോ വിഷയം ചർച്ച ചെയ്യാനോ സർക്കാർ തയ്യാറായില്ലെന്ന് ഫാത്തിമ തഹ്‌ലിയ കുറ്റപ്പെടുത്തി.

സർക്കാർ ചർച്ചകൾ നടത്തി നയം രൂപീകരിക്കുന്നതാണ് ജനാധിപത്യം. മതസംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നത് മതവുമായി ബന്ധപ്പെട്ട് പ്രശ്നമുള്ളത് കൊണ്ടാണ്. സൂംബക്ക് എതിരല്ല താനും തൻ്റെ സംഘടനയും. സൂംബ സംഗീതം ആസ്വദിച്ച് കൊണ്ട് വ്യായാമം ചെയ്യുന്നതാണ്. മതസംഘടനകൾക്ക് അതിൽ ആശങ്ക കാണും. അത് പരിഹരിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിൻ്റെ നമസ്തേ കേരളത്തിൽ അവർ പറഞ്ഞു.

പദ്ധതി പൊതുവിദ്യാലയങ്ങളിലാണ് നടപ്പിലാക്കുന്നതെന്നത് പ്രധാനമാണെന്നും അവർ ചൂണ്ടിക്കാട്ടി. ലഹരി വിരുദ്ധ പരിപാടിയായി സ്കൂളുകളിൽ സൂംബ മാത്രമല്ലല്ലോ, വേറെ പല പരിപാടികളും നടപ്പിലാക്കാമല്ലോ. ആത്മീയമായി ചിന്തിക്കുകയും ഇടപെടുകയും ചെയ്യുന്ന രക്ഷിതാക്കൾക്ക് മക്കൾ മ്യൂസിക് അധിഷ്ഠിതമായ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ ആ ആശങ്കയാണ് അവർ പറയുന്നത്. മ്യൂസികിനോട് താൽപ്പര്യമില്ലാത്ത വിഭാ​ഗക്കാരുണ്ട്. മുസ്ലിം വിഭാ​ഗത്തിൽ തന്നെ ഇതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഭിന്നാഭിപ്രായമുള്ളവരെ കേൾക്കേണ്ട ബാധ്യത സർക്കാരിനില്ലേയെന്നും ഫാത്തിമ തഹ്‌ലിയ ചോദിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം