
കൊച്ചി: കൊച്ചിയിലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാക്കിയതിൽ കേസെടുത്ത് പൊലീസ്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പികെ ഫിറോസ് ഉൾപ്പെടെ 12 പേർക്കെതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം ആളുകൾക്കെതിരെയുമാണ് കേസ്. ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ് വരെ റോഡിലൂടെ ജാഥ നടത്തുകയായിരുന്നു. ഗതാഗത കുരുക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ജാഥയ്ക്ക് അനുമതിയുണ്ടായിരുന്നുവെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ ഉള്ള പൊലീസ് നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയാണ് കേസെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam