മുത്തൂറ്റ് തൊഴിൽ തർക്കം: ഹൈക്കോടതി അഭിഭാഷക കമ്മീഷണറെ നിയമിച്ചു; ശനിയാഴ്ച ചര്‍ച്ച

Published : Sep 26, 2019, 07:56 PM IST
മുത്തൂറ്റ് തൊഴിൽ തർക്കം: ഹൈക്കോടതി അഭിഭാഷക കമ്മീഷണറെ നിയമിച്ചു; ശനിയാഴ്ച ചര്‍ച്ച

Synopsis

ചർച്ചയിൽ ഉത്തരവാദിത്വം ഉള്ളവരെ അയക്കണം എന്ന്‌ മുത്തൂറ്റിനോട് ഹൈക്കോടതി അഭിഭാഷക കമ്മീഷണർ ആയി അഡ്വ. ലിജി ജെ വടക്കേടത്തെയാണ് നിശ്ചയിച്ചിരിക്കുന്നത്

കൊച്ചി: മുത്തൂറ്റ് തൊഴിൽ തർക്കം പരിഹരിക്കാന്‍ ഹൈക്കോടതി അഭിഭാഷക കമ്മീഷണറെ നിയമിച്ചു. അഭിഭാഷക കമ്മീഷണർ ആയി അഡ്വ. ലിജി ജെ വടക്കേടത്തെയാണ് നിശ്ചയിച്ചിരിക്കുന്നത്. ദിവസങ്ങളായി തര്‍ക്കം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

ശനിയാഴ്ച തൊഴിലാളി യൂണിയൻ നേതാക്കളും മാനേജ് മെന്റ് പ്രതിനിധികളുമായി ചർച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെയുള്ള ചർച്ചകളെ മുത്തൂറ്റ് മാനേജ്മെന്‍റ് പ്രഹസനമാക്കുകയായിരുന്നെന്ന് ലേബർ കമ്മീഷണർ കോടതിയിൽ അഭിപ്രായപ്പെട്ടിരുന്നു.  ഇത് മുഖവിലയ്ക്കെടുത്ത കോടതി ചർച്ചയിൽ ഉത്തരവാദിത്വം ഉള്ളവരെ അയക്കണം എന്ന്‌ മുത്തൂറ്റിന്  നിർദ്ദേശം നല്‍കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ