മുട്ടിൽ മരംമുറിക്കേസ്: കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്; വിചാരണ തടയണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Published : Sep 22, 2026, 10:44 AM IST
Muttil Augustin

Synopsis

മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്. 1/21 കേസിലെ കുറ്റപത്രമാണ് സമർപ്പിച്ചത്. ചോറ്റാനിക്കര കോടതിയിലെ കേസ് സ്റ്റേ ചെയ്യണമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ആവശ്യപ്പെട്ടിരുന്നു

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്. 1/21 കേസിലെ കുറ്റപത്രമാണ് സമർപ്പിച്ചത്. ചോറ്റാനിക്കര കോടതിയിലെ കേസ് സ്റ്റേ ചെയ്യണമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ കേസിൽ അന്തിമ റിപ്പോർട്ട് ആയിട്ടില്ല എന്നായിരുന്നു വാദം. വനംവകുപ്പിന്റെ കേസും വഞ്ചനാ കേസും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അന്തിമ റിപ്പോർട്ട് വരുന്നത് വരെ രണ്ടാമത്തേത് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ഈ കേസിലാണ് വനം വകുപ്പ് ഈ മാസം 17 ന്ന് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം, ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രിയദർശിനി ജീവിതം വഴിമുട്ടിച്ചെന്ന് സ്വകാര്യ ബസുടമകൾ, 700 ബസുകൾ ഓട്ടം നിർത്തി, നിരക്ക് വർദ്ധിപ്പിക്കണം, നാളെ ​ഗതാ​ഗതമന്ത്രിയെ കാണും.
സുപ്രധാനം; സതീശൻ- ചെന്നിത്തല ചർച്ച നടക്കുന്നു; മാസപ്പടിക്കേസിലെ ഇഡി ശുപാർശക്കത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടായേക്കും