പ്രിയദർശിനി ജീവിതം വഴിമുട്ടിച്ചെന്ന് സ്വകാര്യ ബസുടമകൾ, 700 ബസുകൾ ഓട്ടം നിർത്തി, നിരക്ക് വർദ്ധിപ്പിക്കണം, നാളെ ​ഗതാ​ഗതമന്ത്രിയെ കാണും.

Published : Sep 22, 2026, 10:41 AM IST
KSRTC PRIYADARSHINI

Synopsis

100 ദിവസത്തിനിടെ സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായത് 130 കോടിയുടെ വരുമാന നഷ്‌ടമെന്ന് സ്വകാര്യബസുടമകൾ. നിരക്ക് കൂട്ടണമെന്നും വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യം.

തിരുവനന്തപുരം. യുഡിഎഫ് സർക്കാരിൻ്റെ ഫ്ലാ​ഗ് ഷിപ്പ് പദ്ധതിയായ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി പ്രിയദർശിനിക്ക് നൂറ് ദിവസം പിന്നിട്ടു. വൻ വിജയമായ പദ്ധതി പക്ഷെ തങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്നാണ് സ്വകാര്യബസുടമകൾ പറയുന്നത്. 700 ബസുകൾ ഓട്ടം നിർത്തി. ഇപ്പോൾ ഓടുന്നത് 11000 ബസുകൾ മാത്രമാണ്. ഇതിൽ പകുതിയിലധികവും നടത്തുന്നത് പകുതി സർവീസ് മാത്രം. ശമ്പളം നൽകാൻ‌ കഴിയാത്തതിനാൽ പല തൊഴിലാളികളും വരുന്നില്ല. തൊഴിലാളികളില്ലാത്തതിനാലും സർവീസ് മുടങ്ങുന്നു. ഏറ്റവും വലിയ പ്രതിസന്ധി കൊല്ലം പത്തനംതിട്ട കോട്ടയം വയനാട് ജില്ലകളിലാണെന്ന് ബസുടമകൾ പറയുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതി മന്ത്രിയെ ബസുടമകൾ നാളെ കാണാനാണ് ബസുടമകളുടെ തീരുമാനം. നിരക്ക് വർദ്ധിപ്പിക്കണം, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് പ്രധാനം. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ ബസ് സർവീസ് നി‍ർത്തി വച്ച് സമരം നടത്തുമെന്നാണ് സ്വകാര്യബസുടമകളുടെ പ്രതിനിധി ​ഗോപിനാഥൻ്റെ മുന്നറിയിപ്പ്. പത്മകുമാര്ർ കമ്മിറ്റി നിർദ്ദേശങ്ങളിൽ തങ്ങൾക്ക് മെച്ചമൊന്നുമില്ലെന്നും ബസുടമകൾ പരാതിപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുപ്രധാനം; സതീശൻ- ചെന്നിത്തല ചർച്ച നടക്കുന്നു; മാസപ്പടിക്കേസിലെ ഇഡി ശുപാർശക്കത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടായേക്കും
ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസ്: 28 പ്രതികളിൽ 27 പേർക്കെതിരെ കുറ്റപത്രം