Latest Videos

അമ്മയുടെ മരണം, ചടങ്ങുകൾ കഴിയും വരെ അറസ്റ്റ് തടയണം; മുട്ടിൽ മരംമുറി കേസ് പ്രതികൾ ഹൈക്കോടതിയിൽ

By Web TeamFirst Published Jul 28, 2021, 2:07 PM IST
Highlights

പ്രതികളുടെ അമ്മ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിലായിരുന്നു മരണം.

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതികളായ മൂന്ന് പേർ ഹൈക്കോടതിയിൽ. അമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.

പ്രതികളുടെ അമ്മ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിലായിരുന്നു മരണം. ഹർജി ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കോടികളുടെ മരം കൊള്ളയിൽ  പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സർക്കാർ വാദം കണക്കിലെടുത്താണ് നടപടി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!