മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങളടക്കമുള്ള പ്രതികൾ ബത്തേരി കോടതിയിൽ ഹാജരായി, ജാമ്യം തുടരും

Published : Sep 05, 2026, 03:39 PM ISTUpdated : Sep 05, 2026, 06:32 PM IST
Muttil Augustin

Synopsis

മുട്ടിൽ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. പോലീസ് രജിസ്റ്റർ ചെയ്ത 41 കേസുകളിൽ 12 എണ്ണം പരിഗണിച്ച കോടതി, പ്രതികളുടെ ജാമ്യം തുടരാൻ അനുവദിച്ചു

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ബത്തേരി കോടതിയിൽ ഹാജരായി. റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്‌റ്റിൻ, ആൻ്റോ അഗസ്റ്റിൻ എന്നിവരാണ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. പൊലീസ് കുറ്റപത്രം സമർപ്പിച്ച 42 കേസുകളിൽ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായാണ് നടപടി. 2020–21 കാലഘട്ടത്തിൽ നടന്ന മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 41 കേസുകളിൽ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇനി വൈകാതെ കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചേക്കും. കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ജാമ്യത്തിൽ തുടരുകയാണ്. അതേസമയം കേസിൽ പിടിച്ചെടുത്ത 112 ഈട്ടിത്തടികൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

വഞ്ചന കേസിൽ തിരിച്ചടി

അതേസമയം മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കഴിഞ്ഞ ദിവസം കോടതിയിൽ തിരിച്ചടിയേറ്റിരുന്നു. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഓഗസ്റ്റ് 3 ന് ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ കുറ്റപ്പത്രം വായിച്ച് കേൾപ്പിക്കാൻ വരുന്ന തിങ്കളാഴ്ച ഹാജരാകാൻ പ്രതികൾക്ക് ചോറ്റാനിക്കര കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതികളുടെ നീക്കം. തങ്ങൾക്കെതിരെ വയനാട്ടിലും ചോറ്റാനിക്കരയിലുമുള്ളത്. ഒരേ കുറ്റകൃത്യത്തിന്മേലുള്ള കേസുകളാണെന്നും ഇതെല്ലാം ഒന്നായി പരിഗണിക്കണമെന്നുമാണ് പ്രതികൾ ആവശ്യപ്പെട്ടത്. എന്നാൽ ചോറ്റാനിക്കരയിലെ വഞ്ചനാകേസിന് വയനാട് മരം മരംമുറി കേസുമായി ബന്ധമില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഈ വാദം അംഗീകരിച്ചാണ് അടിയന്തര സ്റ്റേ ആവശ്യം കോടതി തള്ളിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; അന്വേഷണം ഊർജിതമാക്കി പൊലീസ്
വിശാല സംസ്ഥാന സമിതി യോ​ഗം; നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്ര നേതാക്കൾ