മുട്ടിൽ മരംമുറിക്കേസ് അട്ടിമറി: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും? ജയതിലകിന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യം അന്വേഷിക്കുമെന്ന് മന്ത്രി

Published : Sep 28, 2026, 10:33 AM IST
A Jayathilak

Synopsis

മുട്ടിൽ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. മുൻ റവന്യൂ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയ സാഹചര്യവും കുറ്റപത്രത്തിലെ പിഴവുകളും പരിശോധിക്കും. കെഎഎസ്ഇ ഡയറക്ടർ സ്ഥാനത്ത് നിന്നുള്ള ടോം ജോസഫിന്റെ പിന്മാറ്റവും മന്ത്രി സ്ഥിരീകരിച്ചു.

കണ്ണൂർ: മുട്ടിൽ മരംമുറിക്കേസിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ. മുട്ടിൽ മരംമുറി കേസിൽ തിരുത്തലുകളോടെ കുറ്റപത്രം കോടതിയിൽ തിരികെ നൽകി. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുൻ പ്രോസിക്യൂട്ടർ വെളിപ്പെടുത്തിയ കാര്യങ്ങളും പരിശോധിക്കും. കേസിൽ ദുരൂഹമായ ഒട്ടേറെ സാഹചര്യങ്ങളുണ്ട്. അന്നത്തെ റവന്യൂ സെക്രട്ടറിയായിരുന്ന ഡോ. ജയതിലകിന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യം ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.

കേസിലെ പ്രതികൾ ഒരു ചാനൽ ഓഫീസിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നും അതിന് മറ്റൊരു മാധ്യമപ്രവർത്തകൻ ദൃക്സാക്ഷിയാണെന്നും കാണിച്ച് തനിക്ക് ഇ-മെയിൽ പരാതി ലഭിച്ചു. ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണം. മുട്ടിൽ മരംമുറിയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ട്. മുൻ സർക്കാർ പ്രതികൾക്ക് ഊരിപ്പോകാൻ സാഹചര്യമൊരുക്കിയോ എന്ന് സംശയിക്കുന്നു. കുറ്റപത്രത്തിൽ വീഴ്ച സംഭവിച്ചത് ബോധപൂർവമാണോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഭീഷണിക്ക് വഴങ്ങി രാഷ്ട്രീയപ്രവർത്തനം നടത്താനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെഎഎസ്ഇ ഡയറക്ടറാക്കാൻ നിശ്ചയിച്ച ടോം ജോസഫിനെതിരെ വന്ന വാർത്തകളെക്കുറിച്ച് എഡിജിപിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്വമേധയാ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. താൻ മുൻപ് മന്ത്രിയായിരുന്നപ്പോഴും സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും ടോം ജോസഫിനെതിരെ കേസുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. മാനസികമായി വൈകല്യമുള്ള മാധ്യമങ്ങളിൽ നിന്ന് വരുന്ന വാസ്തവവിരുദ്ധമായ വാർത്തകളാണിത്. ബ്ലാക്ക് മെയിലിംഗ് ജേർണലിസവും ഭീഷണികളും കണ്ട് ഭയപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. ആറളത്ത് ജനവാസ മേഖലയിലിറങ്ങിയ കെഎം1 എന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുട്ടിൽ മരംമുറിക്കേസ്: സമഗ്ര ജുഡീഷ്യൽ അന്വേഷണം വേണം, മുഖ്യമന്ത്രിക്ക് കത്തയച്ച് അനിൽ അക്കര
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; റിപ്പോർട്ടർ ടിവി ഉടമ ആന്‍റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായില്ല, സ്ഥലത്തില്ലെന്ന് അഭിഭാഷകൻ