ആലപ്പുഴ സിപിഎമ്മിലെ കളകൾ പറിക്കും, അതിന്‍റ പേരിൽ എന്ത് നഷ്ടം ഉണ്ടായാലും പ്രശ്നമല്ലെന്ന് എംവി ഗോവിന്ദൻ

Published : Jul 08, 2024, 04:34 PM ISTUpdated : Jul 08, 2024, 05:32 PM IST
ആലപ്പുഴ സിപിഎമ്മിലെ കളകൾ പറിക്കും, അതിന്‍റ പേരിൽ എന്ത് നഷ്ടം ഉണ്ടായാലും പ്രശ്നമല്ലെന്ന് എംവി ഗോവിന്ദൻ

Synopsis

പുന്നപ്ര വയലാറിന്‍റെ മണ്ണിലാണ് ഇത്തരം "കളകൾ " ഉള്ളത്.അത് പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

ആലപ്പുഴ;ജില്ലയിലെ  സിപിഎമ്മിലുള്ള  കളകൾ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ തല റിപ്പോർട്ടിങ്ങിലാണ് ഗോവിന്ദന്‍റെ  മുന്നറിയിപ്പ്. പുന്നപ്ര വയലാറിന്‍റെ മണ്ണിലാണ് ഇത്തരം "കളകൾ " ഉള്ളത്.അത് പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റു. അവരെ ഒഴിവാക്കുന്നതിന്‍റെ  പേരിൽ എന്ത് നഷ്ടം ഉണ്ടായാലും പാര്‍ട്ടിക്ക് പ്രശ്നമല്ലെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ല. ചില ഏരിയയിലും ലോക്കൽ കമ്മിറ്റികളിലും ചിലർ കല്‍പ്പിക്കുന്നതേ നടക്കൂ. അവർ പറയുന്നതിന് അപ്പുറം നീങ്ങിയാൽ  നടപടിയുമായി വരും. അത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

'ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുക', ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

'കോഴിക്കോട്ടെ സിപിഎമ്മിൽ മാഫിയകൾ തമ്മിലെ തർക്കം, പിഎസ്‌സി അംഗത്വം തൂക്കിവിൽക്കുന്നു': ഡിസിസി പ്രസി‍ഡന്‍റ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്