ആകാശ് തില്ലങ്കേരി ഉൾപ്പെടെ ആരുടേയും വാൽ സിപിഎമ്മിന്റെ തോളിൽ ഇല്ലെന്ന് എം വി ഗോവിന്ദൻ

Published : Feb 28, 2023, 11:12 AM ISTUpdated : Feb 28, 2023, 11:13 AM IST
ആകാശ് തില്ലങ്കേരി ഉൾപ്പെടെ ആരുടേയും വാൽ സിപിഎമ്മിന്റെ തോളിൽ ഇല്ലെന്ന് എം വി ഗോവിന്ദൻ

Synopsis

പത്തനംതിട്ട പണപിരിവിൽ ആവശ്യമായ നടപടി സ്വീകരിക്കും. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തെറ്റുകൾ ഉണ്ടെങ്കിൽ പാർട്ടി തീരുത്തി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ

മലപ്പുറം : ആകാശ് തില്ലങ്കേരി ഉൾപ്പെടെ ആരുടേയും വാൽ സിപിഎമ്മിന്റെ തോളിൽ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥ പ്രചാരണം മലപ്പുറത്ത് പുരോ​ഗമിക്കുന്നതിനിടെ തിരൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക സർവകലാശാലയിൽ ഗവർണറുടെ ഇടപെടൽ പ്രതിഷേധാർഹമാണെന്നും വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസിന്റെ കാവിവൽക്കരണത്തിന്റെ ഭാഗമാണ് ഇതെന്നും ഗോവിന്ദൻ പറഞ്ഞു. 

പത്തനംതിട്ട പണപ്പിരിവിൽ ആവശ്യമായ നടപടി സ്വീകരിക്കും. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തെറ്റുകൾ ഉണ്ടെങ്കിൽ പാർട്ടി തീരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം മുസ്ലിം ലീ​ഗ് എൽഡിഎഫിലേക്ക് വരാനുള്ള സാധ്യതയും എം വി ​ഗോവിന്ദൻ തള്ളി. ലീഗിന് എൽഡിഎഫിൽ വരാനാകില്ല. ഇപ്പോഴത്തെ നിലപാടുമായി ലീഗിന് എൽഡിഎഫിലേക്ക് വരാനാകില്ല. ലീഗിന്റെ  മതേതരത്വ ആഗോളവത്കരണ നിലപാടുകൾ ഇടതിനോടൊപ്പമാകണം. എങ്കിൽ മാത്രമേ മുന്നണി പ്രവേശം സാധ്യമാകൂ. ഇപ്പോൾ ലീഗാണ് യുഡിഎഫിന്റെ നട്ടെല്ലെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. കെഎസ്ആർടിസി വിദ്യാർഥി കൺസഷൻ ഇളവിലെ നിയന്ത്രണം പാർട്ടി പരിശോധിക്കുമെന്നും  എംവി ഗോവിന്ദൻ പറഞ്ഞു. 

Read More : സ്വപ്നയും പിണറായിയും ശിവശങ്കറും ക്ലിഫ് ഹൗസിൽ യോഗം ചേർന്നെന്ന് കുഴൽനാടൻ, ക്ഷോഭിച്ച്  മുഖ്യമന്ത്രി; സഭയിൽ ബഹളം 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്