
തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃഗശാല ഇളമ്പ്രകോട് വനമേഖലയ്ക്ക് സമീപം സ്ഥാപിക്കണമെന്ന് ആവശ്യവുമായി മടവൂർ പഞ്ചായത്ത്. മൃഗശാല ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും വിവിധ മന്ത്രിമാർക്കും പഞ്ചായത്ത് കത്തും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് വനമേഖലയിലേക്ക് മൃഗശാല മാറ്റുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. മടവൂരിലെ രണ്ട്, മൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന 424 ഏക്കർ വനമേഖലയില്‍ മൃഗശാല സ്ഥാപിക്കാമെന്നാണ് ആവശ്യം. വിനോദ സഞ്ചാര മേഖലയായ ജഡായു പാറയോട് ചേർന്ന സ്ഥലമാണെന്നും ദേശീയ സംസ്ഥാനപാതക്ക് സമീപമാണിതെന്നും പഞ്ചായത്ത് സർക്കാരിന് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam