'ഗവർണറുടെ വിഡ്ഢി വേഷം കേന്ദ്രസർക്കാർ പിന്തുണയോടെ, പറയുന്നതെല്ലാം കളവ്, ദൃശ്യങ്ങൾ തെളിവ്: എം വി ഗോവിന്ദൻ

Published : Jan 28, 2024, 10:52 AM IST
'ഗവർണറുടെ വിഡ്ഢി വേഷം കേന്ദ്രസർക്കാർ പിന്തുണയോടെ, പറയുന്നതെല്ലാം കളവ്, ദൃശ്യങ്ങൾ തെളിവ്: എം വി ഗോവിന്ദൻ

Synopsis

'പ്രതിഷേധക്കാർ വാഹനത്തിന് അടുത്ത് പോലും എത്തിയിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നടക്കം വളരെ വ്യക്തമാണ്. പലതുമെന്ന പോലെ ഇതും കളവാണ്'.

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ പോരിനിറങ്ങിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറുടെ വിഡ്ഡി വേഷം കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയോടെയാണെന്ന് എംവി ഗോവിന്ദൻ പരിഹസിച്ചു.

'ഭരണഘടനയിൽ ബാഹ്യമായ ഇടപെടൽ നടത്തുന്നു. സാധാരണ പ്രവർത്തിക്കും പോലെ അല്ല ഗവർണർ പ്രവർത്തിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകർ വണ്ടിക്ക് അടിച്ചു എന്നത് ശുദ്ധ കളവെന്ന് മാധ്യമങ്ങൾ തന്നെ വ്യക്തമാക്കി. പ്രതിഷേധക്കാർ വാഹനത്തിന് അടുത്ത് പോലും എത്തിയിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നടക്കം വളരെ വ്യക്തമാണ്. പലതുമെന്ന പോലെ ഇതും കളവാണ്. മറ്റു ചില ഉദ്ദേശിച്ച് കെട്ടുന്ന വിഡ്ഢി വേഷം കേരളത്തിൽ ഏശില്ല. തെറ്റായ ഒരു പ്രവണതയും അംഗീകരിക്കില്ല.

ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടാനില്ല. എക്സ് പോയ വൈ വരും അതുകൊണ്ട് തിരിച്ച് വിളിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരണം. ചിലപ്പോൾ ഇനിയും ഇതുപോലുളള ആർഎസ് എസുകാരനാകും വരുന്നത്. സിആർപിഎഫ് വന്നത് കൊണ്ട് ആരും ഗവർണർക്കെതിരായ പ്രതിഷേധം അവസാനിക്കില്ല. പ്രഖ്യാപിച്ച പ്രതിഷേധങ്ങളെല്ലാം ആര് വന്നാലും നടക്കും. കേന്ദ്ര സുരക്ഷ ഏർപ്പെടുത്തുന്നതിൽ മാത്രമല്ല ഒന്നിലും നടപടിക്രമം പാലിച്ചിട്ടില്ല'. നിയമപ്രകാരമെങ്കിൽ ഗവർണർ ഇങ്ങനെ പെരുമാറുമോയെന്നും ഗോവിന്ദൻ ചോദിച്ചു. 

 

 


 

PREV
Read more Articles on
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു