പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു, അത് ശരിയായ രീതിയിൽ ഹൈക്കോടതി കണ്ടിരിക്കുന്നു: എം വി ഗോവിന്ദന്‍

Published : Feb 19, 2024, 11:46 AM ISTUpdated : Feb 19, 2024, 11:55 AM IST
പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു, അത് ശരിയായ രീതിയിൽ ഹൈക്കോടതി കണ്ടിരിക്കുന്നു: എം വി ഗോവിന്ദന്‍

Synopsis

കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതു പോലെ പി മോഹനന അറസ്റ്റ് ചെയ്ത് കൊണ്ടു പോയത് കേരളം മറന്നിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വലിയ നിയമ യുദ്ധമാണ് നടന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു. കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതു പോലെ പി മോഹനനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത് കേരളം മറന്നിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പാർട്ടി നേതാക്കളെ കള്ളക്കേസിൽ ഉൾപ്പെടുത്തി വർഷങ്ങൾ ജയിലിൽ അടച്ചത് പകവീട്ടലിന്‍റെ  പ്രശ്നമായാണ് കൈകാര്യം ചെയ്തത്. അത് ശരിയായ രീതിയിൽ കോടതി കണ്ടിരിക്കുന്നു. പാർട്ടിക്ക് പങ്കില്ല എന്ന് നേരത്തെ പറഞ്ഞതാണ്. പാർട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണം നടത്താൻ ബോധപൂർവമായ ശ്രമം നടന്നപ്പോഴാണ് പാർട്ടിക്ക് ആ കേസിൽ ഇടപെടണ്ടി വന്നത്. അല്ലങ്കിൽ ആ കേസ്  ശരിയായ രീതിയിൽ നടന്നു പോകുമായിരുന്നു. ടി പി കേസിനെ രാഷ്ട്രീയവൽക്കരിക്കാൻ യുഡിഎഫ് ആണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ടി പി കേസിലെ പ്രതികൾക്ക് തിരിച്ചടി; വിചാരണ കോടതി ശിക്ഷ ശരിവെച്ചു, 2 പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി