'പ്രതികൂല അവസ്ഥകളെ അതിജീവിക്കുന്നതിന്റെ സാക്ഷ്യമാണ് ബജറ്റ്, പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ബജറ്റ്': എം വി ​ഗോവിന്ദൻ

Published : Jan 30, 2026, 05:32 PM IST
CPIM State Secretary MV Govindan speaking at a press conference about Payyannur fund controversy and public sentiments toward Kerala Government

Synopsis

സംസ്ഥാന ബജറ്റ് ലോകം മൊത്തമുള്ള മലയാളികൾ ചർച്ച ചെയ്യുന്നു. നവകേരള നിർമിതിക്ക് ഉതകുന്നതാണ് ബജറ്റെന്നും ഇടത് ബദൽ ആണ് ബജറ്റെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര അവഗണന മറികടന്ന് മുന്നേറും എന്നത്തിന്റെ സാക്ഷ്യപത്രമാണ് ബജറ്റ്.

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ ബജറ്റ് പ്രതികൂലാവസ്ഥകളെ അതിജീവിച്ച് മുന്നേറുന്നതിന്റെ സാക്ഷ്യപത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ബജറ്റാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന ബജറ്റ് ലോകം മൊത്തമുള്ള മലയാളികൾ ചർച്ച ചെയ്യുന്നു. നവകേരള നിർമിതിക്ക് ഉതകുന്നതാണ് ബജറ്റെന്നും ഇടത് ബദൽ ആണ് ബജറ്റെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര അവഗണന മറികടന്ന് മുന്നേറും എന്നത്തിന്റെ സാക്ഷ്യപത്രമാണ് ബജറ്റ്.

ദാരിദ്ര്യമവസാനിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നു. വാഗ്ദാനങ്ങൾ എല്ലാം പാലിക്കുകയാണ്. ബിരുദ പഠനം സൗജന്യമാക്കിയത് രാജ്യത്തിന് മാതൃകയാണ്. എല്ലാ ജനവിഭാഗങ്ങൾക്കും ബജറ്റിൽ കരുതലുണ്ട്. ബജറ്റ് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ത്രാണിയില്ല. പ്രായോഗികമല്ല എന്ന ഒറ്റ കാര്യമേ പറഞ്ഞിട്ടുള്ളു. വികസന വിരുദ്ധ നിലപാട് ആണ് പ്രതിപക്ഷത്തിനെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു.

സർക്കാർ കൊണ്ട് വരുന്ന പദ്ധതികളെ എതിർക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്യുന്നത്. ഏതെങ്കിലും ഒരു അഴിമതി ആരോപണം പ്രതിപക്ഷ നേതാവ് നിയമസഭയിൽ എഴുതി കൊടുത്തിട്ടില്ല. ചർച്ച ചെയ്യാൻ ഇടയുണ്ടായില്ല. പുറത്ത് നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നു. സ്പ്രിങ്ക്ലർ കേസ് എന്തായി എന്നും എം വി ​ഗോവിന്ദൻ ചോദിച്ചു. സർക്കാരിനെതിരെ ഉയർത്തിയ ടൂൾ ആയിരുന്നില്ലേ? രമേശ്‌ ചെന്നിത്തലയ്ക്കും സതീശനും കെ സുരേന്ദ്രനും വേണ്ടത് കോടതിയിൽ നിന്ന് കിട്ടി. മൂന്ന് പേരും മാപ്പ് പറയണമെന്നും എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

ആർആർടിഎസ് കേന്ദ്രം പറഞ്ഞെന്ന് പറയുന്നത് അല്ലേയെന്നും എംവി ​ഗോവിന്ദൻ ചോദിച്ചു. കേന്ദ്ര മന്ത്രിയെ കണ്ടപ്പോൾ അവർക്ക് അറിയില്ലെന്നാണ് പറഞ്ഞത്. കെ- റെയിൽ വേണ്ടന്ന് വച്ചത് കേന്ദ്രം സമ്മതിക്കാത്തതിനാലാണെന്നും അതിൽ രാഷ്ട്രീയം ഉണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേരളത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയല്ലേ ഇ ശ്രീധരൻ എന്നായിരുന്നു, ഇ ശ്രീധരനെ പരിഹസിച്ചുകൊണ്ട് എം വി​ ​ഗോവിന്ദൻ ചോദിച്ചത്. റാപ്പ് ട്രേയിൽ മണ്ടൻ തീരുമാനം ആണെന്ന ശ്രീധരന്റെ പരാമർശത്തെയാണ് പരിഹസിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ചൈനയുടെ കുത്തക അവസാനിപ്പിക്കാൻ കേരളത്തിന്‍റെ സ്വന്തം കൊല്ലം'; റെയർ എർത്ത് കോറിഡോർ വലിയ അവസരമെന്ന് മന്ത്രി പി രാജീവ്
മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് പൊലീസുകാർക്ക് നേരെ കയ്യേറ്റം, 2 പേർ അറസ്റ്റിൽ