
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ പൊലീസുകാർക്ക് നേരെ കൈയ്യേറ്റം. കൺട്രോൾ റൂം എസ്ഐ
രാജേഷ് കുമാർ, സിപിഒ നിക്സൺ എന്നിവർക്ക് നേരെ ആയിരുന്നു ആക്രമണം. വെങ്കിടേഷ്, മനീഷ് എന്നിവരെ കൊട്ടാരക്കര പൊലീസ് പിടികൂടി. മദ്യപിച്ച് പ്രതികൾ എത്തിയ വാഹനം തടഞ്ഞു നിർത്തി ചോദ്യം ചെയ്തതായിരുന്നു
ആക്രമണത്തിന് കാരണം.പൊലീസ് സ്റ്റേഷനിലും പ്രതി പൊലീസുകാർക്ക് നേരെ അസഭ്യവർഷം നടത്തി. കൊട്ടാരക്കര റെയിൽവേ ഓവർ ബ്രിഡ്ജിൽ വെച്ചാണ് അക്രമസംഭം നടന്നത്. മദ്യപിച്ച് രണ്ട് പേർ വാഹനത്തിൽ വരുന്നുണ്ടെന്ന വിവരം കൺട്രോൾ റൂമിൽ ലഭിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുന്നതിന് വേണ്ടിയാണ് കൺട്രോൾ റൂം എസ്ഐ രാജേഷ് കുമാർ, സിപിഒ നിക്സൺ എന്നിവർ ഇവിടേക്ക് എത്തുന്നത്. പ്രതികൾ എത്തിയ വാഹനം പൊലീസുകാർ തടഞ്ഞുനിർത്തി. പ്രകോപിതരയി പ്രതികൾ പൊലീസുകാരെ അസഭ്യം പറഞ്ഞു. കൂടാതെ എസ്ഐയുടെ ഷർട്ടിലെ ബട്ടണും വലിച്ചുപൊട്ടിച്ചു. മർദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ സിപിഒയെ പ്രതികൾ കയ്യേറ്റം ചെയ്തു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതി വെങ്കിടേഷ് സെല്ലിൽ കിടന്നും പൊലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പൊലീസുകാരെ കയ്യേറ്റം ചെയ്തു, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam