
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യാൻ പോവുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സീതാറാം യെച്ചുരി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം ഗൗരവപൂർവ്വം കമ്മിറ്റിയിൽ ചർച്ചചെയ്യുമെന്നും പാർട്ടിയെയും നേതൃത്വത്തെയും കടന്നാക്രമിക്കാൻ കേന്ദ്ര ഏജൻസിയും യുഡിഎഫും നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങൾ പറയേണ്ടതുണ്ട്, പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, പാർട്ടിയുടെ അന്ത്യം കാണാൻ വേണ്ടിയാണ് ഇതൊക്കെ, പിണറായിയെയും കുടുംബത്തെയും തകർക്കാനും കേന്ദ്ര ഏജൻസി കൊണ്ട് ബിജെപി ശ്രമിക്കുന്നു, ഇഡിയുടെ കടന്നാക്രമണം അല്ല യോഗത്തിൽ ചർച്ച ചെയ്യുക, പിണറായിയെ കുടുക്കാനുള്ള ശ്രമത്തിന് പതിറ്റാണ്ടുകളായി മറുപടി പറഞ്ഞു പോവുകയാണ്. പിണറായിയെ പിടിക്കുക എന്നതായിരുന്നു അന്നേ ഉന്നം. മുഹമ്മദ് റിയാസിനെയും പിടിക്കുകയാണ് ഇപ്പോൾ ശ്രമം. റെയ്ഡ് നടന്നത് തൊട്ട് അടുത്തദിവസം കാര്യങ്ങൾ വ്യക്തമായി. വിവാഹത്തിനു മുമ്പുണ്ടായ കാര്യം ഭീഷണിപ്പെടുത്തി തെളിവ് ഉണ്ടാക്കാനുള്ള ശ്രമമാണ്. സിപിഎമ്മിന് നേരെയുള്ള കടന്നാക്രമണം ആയിട്ടാണ് കാണുന്നത്. ഒരു തെളിവും അടിസ്ഥാനവുമില്ല. ഇഡിക്ക് കേസ് രജിസ്റ്റർ ചെയ്യാനുള്ള അവകാശത്തിന്‍റെ പേരിൽ കോടതിയിൽ കേസ് നടക്കുകയാണ്. അപ്പോഴാണ് കേരള ഗവൺമെന്‍റിനെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് വരെ വിഷയം നീട്ടാൻ ശ്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam