പിവി അൻവർ യൂദാസ്, ഒറ്റുകാരൻ, നെറികെട്ട പ്രവർത്തനമെന്നും എംവി ഗോവിന്ദൻ; 'നിലമ്പൂരിൽ എൽഡിഎഫ് കുതിക്കും'

Published : May 25, 2025, 10:53 AM IST
പിവി അൻവർ യൂദാസ്, ഒറ്റുകാരൻ, നെറികെട്ട പ്രവർത്തനമെന്നും എംവി ഗോവിന്ദൻ; 'നിലമ്പൂരിൽ എൽഡിഎഫ് കുതിക്കും'

Synopsis

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ കുതിപ്പ് സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വലിയ വിജയം ഇടതുമുന്നണിക്ക് നേടാൻ കഴിയും. കേരളം കാത്തിരുന്ന പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയത്. പി വി അൻവറിൻ്റേത് ഇടതുപക്ഷത്തെ ഒറ്റു കൊടുക്കുന്ന നിലപാടാണ്. അത് തുടക്കത്തിൽ തന്നെ ഞങ്ങൾ പറഞ്ഞതാണെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആദ്യം ഡിഎംകെയെന്നും പിന്നീട് തൃണമൂലെന്നും പറ‌ഞ്ഞ് അൻവർ യാത്ര നടത്തിയത് യുഡിഎഫിന് വേണ്ടിയാണ്. നെറികെട്ട പ്രവർത്തനമാണത്. അക്കാര്യം തങ്ങൾ ആദ്യമേ ചൂണ്ടിക്കാണിച്ചു, ഒടുവിൽ അവിടെ തന്നെയെത്തി. യൂദാസിൻ്റെ രൂപമാണ് പി വി അൻവറിന്. യുഡിഎഫിന് വേണ്ടി എൽഡിഎഫിനെ ഒറ്റുകൊടുക്കുകയാണ് അൻവർ ചെയ്തത്. സംസ്ഥാന സർക്കാരിൻറെ തുടർച്ചയായ മൂന്നാം ടേമിലേക്കുള്ള യാത്രയ്ക്ക് സഹായിക്കുന്ന രീതിയിൽ നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ഫലമുണ്ടാകും. ഒരാഴ്ചയ്ക്കുള്ളിൽ എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. നാല് വർഷത്തെ ഭരണത്തിന്റെ പ്രതിഫലനം ഉണ്ടാകും. എൽ ഡി എഫ് ഏത് സ്ഥാനാർത്ഥിയെ ഇറക്കിയാലും പ്രമുഖരായിരിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവ്; നിര്‍ണായകമായത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തൽ
'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം, സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രം': വി ഡി സതീശൻ