
തൃശ്ശൂര്‍: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ബിജെപിയുടെ പ്രധാന ഫോക്കസ് തദ്ദേശ തെഞ്ഞെടുപ്പാണെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ബിജെപി കോർ കമ്മിറ്റി യോഗം ;ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും.മൊത്തം കേരളത്തിന്‍റെ സ്ഥിതി നിലമ്പൂരും ഉണ്ട്. വികസത കേരളം എന്ന് പിണറായി സര്‍ക്കാര്‍ മുന്നോട്ടു വെക്കുമ്പോൾ നിലമ്പൂരിലും വികസനം നടന്നിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഈകേരളത്തിന് നഷ്ടപ്പെട്ട ദശകത്തിന്‍റെ കാരണമല്ലേ നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന് അദ്ദേഹം ചോദിച്ചു.
9 കൊല്ലം മുഖ്യമന്ത്രിക്ക് അവസരം കൊടുത്തപ്പോൾ എന്താണ് അദ്ദേഹം ചെയ്തത്. അതിനെതിരെയല്ലേ എംഎൽഎ രാജിവെച്ചത്.വിശ്വാസവഞ്ചനയും നുണയും മുഖമുദ്രയാക്കിയ കക്ഷികളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു..പ്രധാനമന്ത്രി നരേന്ദ്രമോദു മുന്നോട്ടുവയ്ക്കുന്ന വികസനത്തിന്‍റെ രാഷ്ട്രീയമാണ് ബിജെപി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam