ഭരണഘടനയെ വിമർശിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്, അതിനപ്പുറം ഒന്നും പറയേണ്ടതില്ല: എംവി ഗോവിന്ദൻ

Published : Jan 03, 2023, 11:19 AM IST
ഭരണഘടനയെ വിമർശിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്, അതിനപ്പുറം ഒന്നും പറയേണ്ടതില്ല: എംവി ഗോവിന്ദൻ

Synopsis

സജി ചെറിയാന്‍റെ സത്യപ്രതി‍ജ്ഞയില്‍ ഇന്ന് നിര്‍ണായക ദിവസമാണ്. നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും

കാസർകോട്: സജി ചെറിയാന്റെ സത്യപതിജ്ഞയുമായി ബന്ധപ്പെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിയമപരമായി കൈകാര്യം ചെയ്യുമ്പോൾ പ്രശ്നമുണ്ടാകില്ല. നിയമവിരുദ്ധമായി കൈകാര്യം ചെയ്യുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. ഗവർണറും ശറിയായ രീതിയിൽ കൈകാര്യം ചെയ്ത് പോയാൽ കുഴപ്പമില്ല. നിയമത്തിന്റെ പേര് പറഞ്ഞ്  സർക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ കുറച്ച് കാലമായി ചെയ്യുന്നത്. അതിനെയാണ് ഞങ്ങൾ ശക്തിയായി എതിർക്കുന്നത്. ലക്ഷക്കണക്കിനാളുകളെ അണിനിരത്തി ഞങ്ങളതിനെ പ്രതിരോധിക്കുകയാണ്. ഭരണഘടനയെ വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. അതിനപ്പുറം വേറെ പറയേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

സജി ചെറിയാന്‍റെ സത്യപ്രതി‍ജ്ഞയില്‍ ഇന്ന് നിര്‍ണായക ദിവസമാണ്. നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഗവര്‍ണര്‍ ഇന്ന് തന്നെ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗൽ അഡ്വെയ്സർ നല്‍കിയത്. ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്. വിശദീകരണം തേടിയാല്‍ നാളെ സത്യപ്രതി‍ജ്ഞ നടക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും