'പേടിച്ചു പോയെന്ന് പറഞ്ഞേക്ക്..' എകെജി സെന്ററിലെ ആളെ കുറിച്ചുള്ള പരാമര്‍ശത്തിൽ വിഡി സതീശന് മറുപടിയുമായി എംവി നികേഷ് കുമാര്‍

Published : Jan 07, 2026, 04:05 PM IST
MV nikesh kumar vd satheesan

Synopsis

പേര് പറയാതെ നടത്തിയ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി എംവി നികേഷ് കുമാര്‍. പ്രളയ പുനരധിവാസ പദ്ധതിയായ 'പുനർജ്ജനി'യുമായി ബന്ധപ്പെട്ട് സതീശനെതിരെ വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വാക്പോര്. 

തിരുവനന്തപുരം: പേര് പറയാതെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശത്തിൽ വീഡിയോ പങ്കുവച്ച് മറുപടിയുമായി മുൻ മാധ്യമപ്രവര്‍ത്തകനും സിപിഎം നേതാവുമായ എംവി നികേഷ് കുമാര്‍. പേടിച്ച് പോയെന്ന് പറഞ്ഞേക്ക് എന്ന് കുറിപ്പിനൊപ്പമാണ് വിഡി സതീശന്റെ വാര്‍ത്താ സമ്മേളന വീഡിയോ നികേഷ് കുമാര്‍ പങ്കുവച്ചിരിക്കുന്നത്. 'എകെജി സെന്ററിലിരുന്ന് ചുമതലപ്പെടുത്തിയ ആളുടെ നേതതൃത്വത്തിൽ, എല്ലാ ദിവസവും എനിക്കെതിരെ പത്ത് കാര്‍ഡ് ഇറക്കും. എല്ലാം കഴിയുമ്പോ, അയാളോട് പറഞ്ഞേക്ക് അയാൾക്കെതിരെ ഒരു കാര്‍ഡ് വരുന്നുണ്ട് ഒറിജിനൽ' എന്നായിരുന്നു വിഡി സതീശൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞത്.

എകെ ബാലന്‍റെ ജമാഅത്തെ ഇസ്ലാമി പരാമര്‍ശം

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എകെ ബാലന്‍റെ ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള പ്രസ്താവനയെ സിപിഎം അനുകൂലിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കും എന്ന പ്രസ്താവന അപകടകരമാണെന്ന് വിഡി സതീശൻ പറഞ്ഞു. ബാലന്റേത് വർഗീയ പ്രസ്താവനയാണ്. സിപിഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശൻ പറഞ്ഞു. സ്വർണ്ണക്കൊള്ള കേസിൽ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. എന്ത് കൊണ്ട് പദ്മകുമാറിനെ സിപിഎം പുറത്താക്കുന്നില്ലെന്നും സതീശൻ ചോദിച്ചു.

വി.ഡി. സതീശനും മണപ്പാട്ട് ഫൗണ്ടേഷനുമെതിരെ വിജിലൻസ് റിപ്പോർട്ട്

പ്രളയ പുനരധിവാസത്തിനായി വി.ഡി. സതീശൻ ആവിഷ്കരിച്ച 'പുനർജ്ജനി' പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനും മണപ്പാട്ട് ഫൗണ്ടേഷനുമെതിരെ വിജിലൻസ് കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ്. സതീശനും മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നതായി വിജിലൻസ് സംശയിക്കുന്നു. 2018 നവംബർ മുതൽ 2022 മാർച്ച് വരെ മണപ്പാട്ട് ഫൗണ്ടേഷൻ വഴി 1.27 കോടി രൂപ (1,27,33,545.24 രൂപ) പിരിച്ചെടുത്തു. യു.കെയിലെ മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റുമായി (MIAT) കരാറുകളില്ലാതെയാണ് പണം കൈമാറിയത്. സതീശൻ യു.കെയിലേക്ക് പോയത് ഒമാൻ എയർവെയ്‌സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റിലാണ്. ഇതിന്റെ നികുതി അടച്ചതും അവിടെ താമസസൗകര്യമൊരുക്കിയതും മണപ്പാട്ട് ഫൗണ്ടേഷനാണ്, സ്വകാര്യ സന്ദർശനത്തിനെന്ന് പറഞ്ഞ് അനുമതി വാങ്ങി വിദേശത്ത് ഫണ്ട് പിരിവ് നടത്തിയത് എഫ്.സി.ആർ.എ (FCRA) നിയമങ്ങളുടെ ലംഘനമാണെന്നുമായിരുന്നു വിജിലൻസ് ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിലാണ് കേസന്വേഷണം സി.ബി.ഐക്ക് കൈമാറാൻ വിജിലൻസ് ശുപാർശ ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല ഹരിവരാസനം അവാർഡ് നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്; മകരവിളക്ക് മുന്നൊരുക്കങ്ങൾ വിശദീകരിച്ച് വിഎൻ വാസവൻ
പാലക്കാട് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകും; തൃത്താലയിൽ ബൽറാം തന്നെ, പട്ടാമ്പി സീറ്റ് ലീ​ഗിന് നൽകില്ലെന്നും കോൺഗ്രസിൻ്റെ ജില്ലാ നേതൃയോഗത്തിൽ തീരുമാനം