‍ തദ്ദേശതെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ല; ഉപതെരഞ്ഞെടുപ്പിനെ ഇടതുമുന്നണിക്ക് ഭയമില്ലെന്നും ശ്രേയാംസ്കുമാർ

By Web TeamFirst Published Sep 10, 2020, 12:37 PM IST
Highlights

വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ ആണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാട് സ്വീകരിക്കാൻ കാരണം. ഉപതെരഞ്ഞെടുപ്പിനെ ഇടതുമുന്നണിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടതില്ലെന്ന് എംപിയും ലോക് താന്ത്രിക് ദൾ നേതാവുമായ എം വി ശ്രേയാംസ്കുമാർ അഭിപ്രായപ്പെട്ടു. ഉപതെരഞ്ഞെടുപ്പും തദ്ദേശ ഭരണ തെരഞ്ഞെടുപ്പും രണ്ടായി കാണണം. വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ ആണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാട് സ്വീകരിക്കാൻ കാരണം. ഉപതെരഞ്ഞെടുപ്പിനെ ഇടതുമുന്നണിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരെ ഉയർന്ന വിവാദങ്ങളെക്കുറിച്ചും ശ്രേയാംസ്കുമാർ പ്രതികരിച്ചു. വിവാദങ്ങളിൽ കഴമ്പുണ്ടോ എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി ഇടതു മുന്നണിയിലേക്ക് വരുന്നതിൽ ലോക് താന്ത്രിക് ദൾ ആശങ്കപ്പെടേണ്ടതില്ല. ജെഡിഎസു മായുള്ള ലോക് താന്ത്രിക് ജനതാദൾ ലയനം അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹം പറഞ്ഞു. 

Read Also: കമറുദ്ദീൻ വിഷയത്തിൽ ലീഗിൽ ഭിന്നത രൂക്ഷം; സമവായത്തിനായി കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും...

 

click me!