ആകെ കൺഫ്യൂഷനായല്ലോ! നോട്ടീസിൽ ചിത്രം വെച്ചാലും പ്രശ്നം; ആശയക്കുഴപ്പം തീരാതെ മോട്ടോർ വാഹന വകുപ്പ്

Published : May 07, 2023, 06:21 AM IST
ആകെ കൺഫ്യൂഷനായല്ലോ! നോട്ടീസിൽ ചിത്രം വെച്ചാലും പ്രശ്നം; ആശയക്കുഴപ്പം തീരാതെ മോട്ടോർ വാഹന വകുപ്പ്

Synopsis

പരിവാഹൻ സോഫ്റ്റ്‍വെയർ വഴി എസ്എംഎസ് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചപ്പോഴും ഇതേ പ്രശ്നം കാരണമാണ് ഒഴിവാക്കേണ്ടി വന്നത്

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് പിഴയീടാക്കുന്നതിന് മുന്നോടിയായുള്ള ബോധവത്ക്കരണ നോട്ടീസിലും നിയമക്കുരുക്കും തലവേദനയും തീരാതെ മോട്ടോർ വാഹന വകുപ്പ്. പിടികൂടുന്നവർക്കയക്ക് മുന്നറിയിപ്പായി അയയ്ക്കുന്ന നോട്ടീസിൽ, ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങള്‍ പതിക്കേണ്ടെന്നാണ് ഒടുവിലത്തെ തീരുമാനം. ചിത്രങ്ങള്‍ പതിച്ചുള്ള നോട്ടീസ് നൽകിയാൽ മോട്ടർ വാഹന നിയമപ്രകാരം പിഴയീടാക്കേണ്ടിവരും. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങള്‍ ഒഴിവാക്കുന്നത്.

Read More: 'സൂം മീറ്റിംഗിൽ രാംജിത്തിനൊപ്പം മറ്റൊരാൾ കൂടി പങ്കെടുത്തു'; ലൈറ്റ് മാസ്റ്റർ എംഡി ജയിംസ് പാലമുറ്റം ന്യൂസ് അവറിൽ

ബോധവത്ക്കരണമില്ലാതെ പിഴയീടാക്കുന്നതിൽ നിന്ന് യുടേൺ എടുത്ത് തുടങ്ങിയതാണ് എംവിഡി. ഇപ്പോൾ ഒന്നിനു പുറകെ ഒന്നായി നിയമപ്രശ്നങ്ങളിൽ കുരുങ്ങി നിൽക്കുന്നത്. മെയ് 20 വരെ പിഴയീടാക്കാതെ മുന്നറിയിപ്പ് നോട്ടീസ് മാത്രമായി അയയ്ക്കാൻ തീരുമാനിച്ചപ്പോഴാണ് പ്രശ്നം തലപൊക്കുന്നത്. ഏറ്റവും ഒടുവിൽ തീരുമാനിച്ചത് പ്രകാരം കാമറയിൽ പതിഞ്ഞ ഫോട്ടോ പതിച്ച മുന്നറിയിപ്പ് നോട്ടീസ് അയച്ചാൽ, നിയമപ്രകാരം പിഴ ചുമത്തി തുടർനടപടി എടുക്കണം. ഇല്ലെങ്കിൽ, നിയമലംഘനം തെളിവുസഹിതം ബോധ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന നിയമപ്രശ്നം ഉയർന്നുവരും. ഇതോടെയാണ് ഫോട്ടോ ഒഴിവാക്കി നോട്ടീസ് അയയ്ക്കാനുള്ള തീരുമാനം. 

Read More: ​​​​​​​പണി വരുന്നുണ്ട്, എഐ ക്യാമറയിലെ നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി

നേരത്തെ, പരിവാഹൻ സോഫ്റ്റ്‍വെയർ വഴി എസ്എംഎസ് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചപ്പോഴും ഇതേ പ്രശ്നം കാരണമാണ് ഒഴിവാക്കേണ്ടി വന്നത്. ഒടുവിൽ നോട്ടീസ് അയയ്ക്കാൻ ധാരണയായപ്പോഴാണ് ചെലവ് ആരുവഹിക്കുമെന്ന തർക്കമായത്. ചെലവ് ഗതാഗത വകുപ്പ് ഏറ്റെടുത്തതോടെയാണ് നോട്ടീസ് അയച്ചു തുടങ്ങുന്നത്. അതും നിയമപ്രശ്നങ്ങളിൽ ചുറ്റിത്തിരിയുകയാണ്.

Read More: ​​​​​​​'എഐ ക്യാമറയില്‍ നടന്നത് 100 കോടിയുടെ അഴിമതി,50 കോടി മാത്രം മുതല്‍മുടക്ക്, ബാക്കി വീതം വക്കാനായിരുന്നു പദ്ധതി'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദാവോസിൽ കേരളത്തിനും വൻ നേട്ടം! ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചെന്ന് പി രാജീവ്
ദേശീയ ട്രേഡേഴ്സ് വെൽഫെയർ ബോർഡിൽ കേരളത്തിന് ആദ്യ അംഗം; അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു