അഭ്യുദയകാംക്ഷിയെന്നാണ് രാംജിത്ത് പറഞ്ഞതെന്നും പേര് വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും ജെയിംസ് പാലമുറ്റം ന്യൂസ് അവറിൽ പറഞ്ഞു. 

തിരുവനന്തപുരം: കൺസോർഷ്യം സൂം മീറ്റിംഗിൽ പ്രസാഡിയോ ഡയറക്ടർ രാംജിത്തിനൊപ്പം മറ്റൊരാൾ കൂടി പങ്കെടുത്തെന്ന് ലൈറ്റ് മാസ്റ്റർ എംഡി ജെയിംസ് പാലമുറ്റം. അഭ്യുദയകാംക്ഷിയെന്നാണ് രാംജിത്ത് പറഞ്ഞതെന്നും പേര് വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും ജെയിംസ് പാലമുറ്റം ന്യൂസ് അവറിൽ പറഞ്ഞു. 'ഏഴ് പേരാണ് സൂം മീറ്റിൽ ഉണ്ടായിരുന്നത്. അതിൽ ഒരാൾ മാത്രം മിണ്ടാതെ ഇരുന്നു. അയാളെക്കുറിച്ച് ചോദിച്ചപ്പോൾ കൈ വീശിക്കാണിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് രാംജിത്താണ് പറഞ്ഞത് അത് ഒരു വെൽവിഷറാണ് കുഴപ്പമില്ല എന്ന്. അതിൽ കൂടുതൽ എനിക്കറിയില്ല. പേര് പറഞ്ഞില്ല.' ലൈറ്റ് മാസ്റ്റർ ലൈറ്റിം​ഗ് ഇന്ത്യ എംഡി ജെയിംസ് പാലമുറ്റം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പണി വരുന്നുണ്ട്, എഐക്യാമറയിലെ നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി, ആവര്‍ത്തിച്ചവര്‍ക്ക് ആദ്യം

എഐ ക്യാമറ: മുഖ്യമന്ത്രിയെ താറടിച്ച് കാണിക്കാൻ പ്രതിപക്ഷ ശ്രമം, അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് മന്ത്രി

സൂം മീറ്റിങ്ങിൽ രാംജിത്തിനൊപ്പം മറ്റൊരാൾ കൂടി പങ്കെടുത്തിരുന്നതായി ലൈറ്റ് മാസ്റ്റർ എംഡി