സംസ്ഥാനത്തെ 81 എംവിഡി ഓഫീസുകളിൽ ഒരേ സമയം വിജിലൻസ് പരിശോധന, കൈക്കൂലി പരാതികളിൽ നടപടി

Published : Jul 19, 2025, 06:41 PM ISTUpdated : Jul 19, 2025, 06:42 PM IST
KERALA MVD

Synopsis

81 മോട്ടോർ വാഹന ഓഫീസുകളിൽ ഒരേ സമയം പരിശോധന  

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വീണ്ടും വിജിലൻസിന്റെ മിന്നൽ പരിശോധന. വൈകിട്ട് 4:30 മുതൽ സംസ്ഥാനത്തെ 81 മോട്ടോർ വാഹന ഓഫീസുകളിലാണ് ഒരേ സമയം പരിശോധന ആരംഭിച്ചത്. 

'ഓപ്പറേഷൻ ക്ലീൻ വീൽസ്' എന്ന പേരിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയാണ് റെയ്ഡ് നടത്തുന്നത്. ഏജൻ്റുമാർ മുഖേന എംവിഡി ഉദ്യോഗസ്ഥ‍ർ പണം കൈപ്പറ്റുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരാതികളുയര്‍ന്ന എംവിഡി ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തുന്നത്. 

ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾക്കും അനധികൃതമായി പണം കൈപ്പറ്റുന്നുവെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയത്. 

വിജിലൻസ് പരിശോധനക്കിടെ വലിച്ചെറിഞ്ഞത് 49500 രൂപ

നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ്  പരിശോധനക്കിടെ വലിച്ചെറിഞ്ഞ 49500 രൂപ കണ്ടെടുത്തു. ഒരു ഏജൻ്റിൽ നിന്ന് 5000 രൂപയും കണ്ടെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി