ചെവിയിലും മുഖത്തും അടിച്ചു, വാഹന പരിശോധനക്കിടെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

Published : Mar 12, 2026, 03:27 PM IST
mvd kerala

Synopsis

ഇന്ന് രാവിലെ 10 മണിക്ക് കോലിക്കോഡ് ബിവറേജിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. കോളേജിലേക്ക് പോയപ്പോൾ അഭയകൃഷ്ണ ഹെൽമറ്റ് വെച്ചിരുന്നില്ല

തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പള്ളിപ്പുറം സ്വദേശി അഭയ കൃഷ്ണനെയാണ് മോട്ടോർ വെഹിക്കിളിലെ ഉദ്യോഗസ്ഥൻ മർദ്ദിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് കോലിക്കോഡ് ബിവറേജിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. കോളേജിലേക്ക് പോയപ്പോൾ അഭയകൃഷ്ണ ഹെൽമറ്റ് വെച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട് റോഡിൽ വച്ച് ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ കുറച്ചു മുന്നേ മാറ്റി വാഹനം നിർത്തിയതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്. ഉദ്യോഗസ്ഥൻ അഭയകൃഷ്ണന്റെ ചെവിയിലും മുഖത്തും അടിക്കുകയായിരുന്നു. പിഴയായി 6500 അടയ്ക്കണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും അഭയ കൃഷ്ണ പറയുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥി കന്യാകുളങ്ങര ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതി നൽകുമെന്ന് അഭയ കൃഷ്ണ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹൈക്കോടതിയിൽ മീഡിയ റൂം തുറക്കാനുള്ള നീക്കം ഉപേക്ഷിച്ചു, അഭിഭാഷക അസോസിയേഷന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത എതിർപ്പിൽ തീരുമാനം
'വിസ്മയം എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചല്ലോ'; ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്ന് വി ഡി സതീശന്‍, സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലെന്നും വിമർശനം