ചലാനുകളില്‍ അടക്കേണ്ട തുക Rs. 0 എന്നാണോ? സംഭവം ഗുരുതരം, എംവിഡി മുന്നറിയിപ്പ്

Published : Feb 26, 2024, 09:51 PM IST
ചലാനുകളില്‍ അടക്കേണ്ട തുക Rs. 0 എന്നാണോ? സംഭവം ഗുരുതരം, എംവിഡി മുന്നറിയിപ്പ്

Synopsis

ഫൈന്‍ തുകയില്ലാത്ത ചലാനുകള്‍ തീര്‍പ്പു കല്‍പ്പിക്കുക അത്ര ഫൈന്‍ ആയ കാര്യമല്ലെന്ന് ഓർക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്.

തിരുവനന്തപുരം: 'ഫൈന്‍ ഇല്ലാത്ത ചലാന്‍' വിശദമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ചലാനുകളില്‍ ഫൈന്‍ അടക്കേണ്ട തുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണമെന്നും അത്തരം ചലാനുകള്‍ ചെറിയ ഫൈനുകള്‍ അടച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നവയല്ലെന്നും എംവിഡി അറിയിച്ചു. നിയമ ലംഘനങ്ങള്‍ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമാകൂയെന്നും എംവിഡി അറിയിച്ചു. 

എംവിഡി കുറിപ്പ്: ''No Fine not so fine. ഫൈന്‍ ഇല്ലാത്ത ചലാന്‍ ചിലപ്പോഴെങ്കിലും നിങ്ങള്‍ക്ക് ലഭിക്കാം. ചലാനുകളില്‍ ഫൈന്‍ അടക്കേണ്ടതുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. അത്തരം ചലാനുകള്‍ ചെറിയ ഫൈനുകള്‍ അടച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നവയല്ല. അത്തരം നിയമലംഘനങ്ങള്‍ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമുള്ളു.''

''കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതല്‍ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. അതിനായി കോടതികളില്‍ വിശദമായ കുറ്റ വിചാരണ നടത്തി ഒരു ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാന്‍ സാധിക്കുകയുള്ളു. പ്രധാനമായും ട്രാഫിക് സിഗ്‌നലുകള്‍ ഉള്ള ജംഗ്ഷനുകളില്‍ നാം പതിവായി കാണുന്ന കാഴ്ചയാണ് വാഹനം നിര്‍ത്താനുള്ള ചുവപ്പ് സിഗ്‌നല്‍ ലൈറ്റ് കത്തിയതിനു ശേഷവും വാഹനം സ്റ്റോപ്പ് ലൈനും (സീബ്ര ക്രോസ്സിങ്ങിന് മുന്‍പായി വാഹനം നിര്‍ത്താന്‍ സൂചിപ്പിക്കുന്ന വരകള്‍) കടന്ന് കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചു കടക്കേണ്ട സീബ്ര ലൈനുകളില്‍ നിര്‍ത്തിയിടുന്നത്. ''

''ട്രാഫിക് സിഗ്‌നലുകളിലെ ഇത്തരം നിയമലംഘനങ്ങള്‍ eChallan ചെയ്യപ്പെടുന്നതാണ്. അത്തരം eChallan ലഭിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രസ്തുത RTO എന്‍ഫോഴ്സ്മെന്റിനെ ബന്ധപെടുകയോ അല്ലെങ്കില്‍ കോടതി മുഖാന്തരമുള്ള നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കുകയോ ചെയ്യുക. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയോ, Lane Traffic പാലിക്കാതെ വാഹനമോടിക്കുകയോ, ട്രാഫിക് സിഗ്‌നലുകളിലും റൗണ്ട് എബൗട്ടുകളിലും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുകയോ, അപകടകരമായ രീതിയില്‍ ഓവര്‍ടേക്കിങ് ചെയ്യുകയോ, വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വാഹനമോടിക്കുകയോ ചെയ്താലും, സുഗമമായ വാഹന ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിക്കുകയോ ചെയ്താലും മേല്പറഞ്ഞ ശിക്ഷാ വിധികള്‍ തന്നെയായിരിക്കും.
അതിനാല്‍ ഫൈന്‍ തുകയില്ലാത്ത ചലാനുകള്‍ തീര്‍പ്പുകല്‍പ്പിക്കുക അത്ര ഫൈന്‍ ആയ കാര്യമല്ല എന്നോര്‍ക്കുക.''

മദ്യലഹരിയില്‍ സൈനികരായ സഹോദരങ്ങള്‍ പൊലീസ് ആക്രമിച്ചു, ആശുപത്രിയും അടിച്ചുതകര്‍ത്തു 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൊണ്ടിമുതൽ കേസ്; തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
നാളെ ഉദ്ഘാടനം തീരുമാനിച്ച മുൻ കോളേജ് ചെയർമാന്‍റെ പ്രതിമയിൽ പെയിന്റ് ഒഴിച്ചു; തിരുവനന്തപുരം ലോ കോളേജിൽ സംഘർഷം