വെള്ളാപ്പള്ളിയുടെ ഭാര്യ ബിജെപിക്കായി പ്രചരണം നടത്തി, എസ്എൻഡിപിയുടെ വർഗീയ നിലപാടിനെ ചെറുക്കണം: എംവിഗോവിന്ദന്‍

Published : Jul 17, 2024, 12:42 PM ISTUpdated : Jul 17, 2024, 01:14 PM IST
വെള്ളാപ്പള്ളിയുടെ  ഭാര്യ ബിജെപിക്കായി പ്രചരണം നടത്തി, എസ്എൻഡിപിയുടെ വർഗീയ നിലപാടിനെ ചെറുക്കണം: എംവിഗോവിന്ദന്‍

Synopsis

എസ്എൻഡിപി നേതൃത്വത്തിനും വെള്ളാപ്പള്ളി നടേശനും എതിരെ എം വി ഗോവിന്ദന്‍റെ  രൂക്ഷ വിമർശനം.

പത്തനംതിട്ട: എസ്എൻഡിപി നേതൃത്വത്തിനും വെള്ളാപ്പള്ളി നടേശനും എതിരെ എംവി ഗോവിന്ദന്‍റെ  രൂക്ഷ വിമർശനം.വർണ്ണമില്ലാത്ത എസ്എൻഡിപി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുകയാണ്.ആലപ്പുഴയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ  ഭാര്യ നേരിട്ട് ബിജെപിക്കായി പ്രചരണം നടത്തി. എസ്എൻഡിപി എല്ലാക്കാലവും പാർട്ടിയുടെ ശക്തിയായിരുന്നു.എസ്എൻഡിപിയെ അതിശക്തിയായ എതിർക്കണം.എസ്എൻഡിപി യുടെ വർഗീയ നിലപാടിനെ ചെറുത്തു തോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്‍റെ  ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും .ലീഗ്, SDPI, ജമാഅത്തെ ഇസ്ലാമി കൂട്ട് കെട്ട് ആണ് യുഡിഫ് ജയത്തിന് കാരണം.ഈ കൂട്ട് കെട്ട് അപകടമാണ്; വർഗീയ പ്രസ്ഥാനങ്ങളെ തുറന്നുകാട്ടി മുന്നോട്ടു പോകാനാകണം.തൃശ്ശൂരിൽ കോൺഗ്രസിന്‍റെ  86000 ത്തിലധികം വോട്ടുകൾ ബിജെപിക്ക് ലഭിച്ചു.കുറച്ച് പാർട്ടി വോട്ടുകളും ബിജെപിയിലേക്ക് പോയിട്ടുണ്ട്.എന്നാൽ കോൺഗ്രസിന്‍റെ  ചെലവിൽ തന്നെയാണ് ബിജെപി തൃശ്ശൂർ ജയിച്ചത്..തെറ്റല്ലാം തിരുത്തി മുന്നോട്ട് പോകുന്ന പ്രസ്ഥാനം തന്നെയാണ് സിപിഎം
എന്നും എം വി ഗോവിന്ദൻ പറഞ്ഞു

 

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം