
കണ്ണൂര്‍:സമരത്തിൽ എല്ലാ മുദ്രാവാക്യവും നടക്കണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ പറഞ്ഞു.എത്രകാലമായി ഇൻക്വിലാബ് വിളിക്കുന്നു.എന്നിട്ട് വിപ്ലവം ജയിച്ചോ?അതുപോലെ എല്ലാം പെട്ടെന്ന് നടക്കണമെന്നില്ല.സോളാര്‍ സമരം പെട്ടന്ന് അവസാനിപ്പിച്ചതിന് പിന്നില്‍ ഔത്തുതീര്‍പ്പെന്ന ആരോപണങ്ങളോടാണ് അദ്ദേഹത്തിന്‍രെ പ്രതികരണം.
രാഷ്ട്രീയകേരളത്തെ ഇളക്കിമറിച്ച സോളാര്‍ സമരം, തിരക്കഥയാണെന്ന സംശയം ബലപ്പെടുന്നതാണ് നേതാക്കളുടെ പ്രതികരണം.സെക്രട്ടേറിയേറ്റ് വളയും മുമ്പെഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നതായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ ചെറിയാൻ ഫിലിപ്പ് തുറന്നുപറഞ്ഞു. സമരത്തിന്‍റെ തലേദിവസമാണ് താനും ബ്രിട്ടാസും തിരുവഞ്ചൂരിനെ കണ്ടത്. സമരം തുടങ്ങി ഒരു ഘട്ടത്തിലെത്തുമ്പോള്‍ അവസാനിപ്പിക്കാം എന്നായിരുന്നു ധാരണയെന്നും അദ്ദേഹം പറഞ്ഞു
മുഖാമുഖം ചര്‍ച്ചയുണ്ടായില്ലെങ്കിലും സമരം തുടങ്ങും മുമ്പേ ആശയവിനിമയം നടന്നതായി തിരുവഞ്ചൂർ സ്ഥിരീകരിച്ചു.കോണ്‍ഗ്രസ് നേതാക്കളുമായി താന്‍ മധ്യസ്ഥചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ തെറ്റാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. സമരം പൊടുന്നനെ അവസാനിച്ചുവെന്നത് ശരിയാണെന്നും തീരുമാനം എടുത്ത ശേഷം സിപിഎം നേതാക്കള്‍ ഘടകകക്ഷികളെ അറിയിക്കുകയായിരുന്നുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
സമരം തുടങ്ങും മുന്പേ ഒത്ത് തീർപ്പ് ചർച്ച നടന്നുവെന്ന വിവരം സിപിഎമ്മിനെ വല്ലാതെ വെട്ടിലാക്കും ധാരണ പുറത്തുവന്നതോടെ കോൺഗ്രസിനുമുണ്ട് പ്രതിസന്ധി. പുതിയ വെളിപ്പെടുത്തലിൽ കെപിസിസി പ്രസിഡന്‍റോ പ്രതിപക്ഷ നേതാവോ നിലപാട് പറഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam