'ക്രിസ്മസ് വിരുന്ന് ബഹിഷ്കരണം അവരുടെ തീരുമാനം, എന്‍റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്'

Published : Dec 16, 2022, 11:57 AM ISTUpdated : Dec 16, 2022, 12:56 PM IST
'ക്രിസ്മസ് വിരുന്ന് ബഹിഷ്കരണം അവരുടെ  തീരുമാനം, എന്‍റെ  വാതിലുകൾ എപ്പോഴും  തുറന്നിട്ടതാണ്'

Synopsis

 വ്യക്തിപരമായ താത്പര്യങ്ങൾ ഇല്ല.ചാന്‍സലര്‍മാര്‍ക്കുള്ള  കാരണംകാണിക്കൽ  നോട്ടീസിലെ തുടർനടപടികൾ കോടതിയുടെ തീരുമാനം  അനുസരിച്ചെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു.പങ്കെടുക്കാതിരുന്നത് അവരുടെ  തീരുമാനം. എന്‍റെ  വാതിലുകൾ എപ്പോഴും  തുറന്നിട്ടതാണ്. പക്ഷെ  നിയമം  അനുസരിച്ചായിരിക്കണം. വ്യക്തിപരമായ താത്പര്യങ്ങൾ ഇല്ല. ചാന്‍സലര്‍മാര്‍ക്കുള്ള  കാരണംകാണിക്കൽ  നോട്ടീസിലെ തുടർനടപടികൾ കോടതി തീരുമാനം  അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

നിയമസഭ പാസാക്കിയ ചാൻസിലർ ബില്ല്  കാണാതെ അഭിപ്രായം  പറയാനാകില്ല. ബില്ല്  ആദ്യം  പരിശോധിക്കട്ടെ. തനിക്ക്  എതിരെയാണോ  ബില്ല് എന്നതല്ല വിഷയം. നിയമത്തിന് എതിരെ ആകരുത്. നിയമം അനുശാസിക്കുന്നതിനോട്   യോജിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം