
തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് നടിയും മോഡലുമായ റിനി ആൻ ജോർജ്. എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ആൾക്ക് വനവാസമല്ല ഇനി പട്ടാഭിഷേകമാണെന്ന് റിനി ആൻ ജോർജ് ഫേസ് ബുക്കിൽ കുറിച്ചു. പദ്മനാഭന്‍റെ മണ്ണിൽ ഇനി തന്‍റെ ശ്രീ പദ്മനാഭൻ വാഴുമെന്നും റിനി കുറിച്ചു. പാലക്കാട് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി ആരോപണമുന്നയിച്ച വ്യക്തിയായിരുന്നു റിനി.
"നിങ്ങൾ എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേ
നിങ്ങൾ ഓരോ തവണ താഴ്ത്താൻ ശ്രമിച്ചപ്പോഴും ഉയർന്നു വന്ന ഒരുത്തൻ
നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻ
വനവാസമല്ല ഇനി പട്ടാഭിഷേകം
പദ്മനാഭന്‍റെ മണ്ണിൽ ഇനി എന്‍റെ ശ്രീ പദ്മനാഭൻ വാഴും"
തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടിയപ്പോഴും പ്രതികരണവുമായി റിനി രംഗത്തെത്തിയിരുന്നു. വി ഡി സതീശൻ പറഞ്ഞ ഓരോ വാക്കും കിറുകൃത്യമായിരുന്നുവെന്നും കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ചാണക്യനാണ് സതീശനെന്നും റിനി കുറിച്ചു. സാക്ഷാൽ കെ കരുണാകരൻ ഭാവിയുടെ വാഗ്ദാനം എന്ന് വാഴ്ത്തിയ നേതാവാണ് വി ഡി സതീശൻ. മറ്റാരുണ്ട് വിഡിഎസ് അല്ലാതെ എന്നും റിനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam