മൈനാ​ഗപ്പള്ളി കാർ അപകടം; പ്രതി അജ്മൽ അമിത വേ​ഗത്തിൽ കാറോടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ‌ പുറത്ത്

Published : Sep 16, 2024, 04:39 PM ISTUpdated : Sep 16, 2024, 06:15 PM IST
മൈനാ​ഗപ്പള്ളി കാർ അപകടം; പ്രതി അജ്മൽ അമിത വേ​ഗത്തിൽ കാറോടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ‌ പുറത്ത്

Synopsis

എതിരെ വന്ന മറ്റൊരു കാറിലും അജ്മൽ ഓടിച്ച കാർ ഇടിച്ചിരുന്നു. 

കൊല്ലം: കൊല്ലം മൈനാ​ഗപ്പള്ളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക മരിച്ച സംഭവത്തിലെ നിര്‍ണായക ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്. കേസിലെ പ്രതിയായ അജ്മൽ അപകടത്തിന് ശേഷം അമിത വേ​ഗത്തിൽ കാറോടിച്ചു പോകുന്ന ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരിക്കുന്നത്. എതിരെ വന്ന മറ്റൊരു കാറിലും അജ്മൽ ഓടിച്ച കാർ ഇടിച്ചിരുന്നു. നാട്ടുകാർ പിന്തുടർന്നപ്പോൾ പകർത്തിയ ദൃശ്യങ്ങളാണിവ. ഇന്നലെ വൈകിട്ട് മൈനാ​ഗപ്പള്ളി ആനൂർക്കാവിലാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രികരായ കുഞ്ഞുമോൾ എന്ന സ്ത്രീ മരിക്കുകയും കൂടെയുണ്ടായിരുന്ന ഫൗസിയക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

അപകടത്തിൽ കാറിലുണ്ടായിരുന്ന കരുനാ​ഗപ്പളളി സ്വദേശി അജ്മലിനെയും നെയ്യാറ്റിൻകര സ്വദേശി ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് നരഹത്യക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അമിത വേ​ഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്ന് എന്ന് സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ വെളിപ്പടുത്തിയിരുന്നു. റോഡിലേക്ക് വീണ കുഞ്ഞുമോൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കാർ മുന്നോട്ടെടുത്തതിനാൽ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് ഹോം വോട്ടിംഗ് തുടങ്ങി; ഒന്നരലക്ഷത്തോളം വോട്ടർമാർ, ഈ മാസം നാലുവരെ ഹോം വോട്ടിം​ഗ്
ന്യൂനപക്ഷങ്ങൾക്കും ധർമ്മസ്ഥാപനങ്ങൾക്കും കടുത്ത ആശങ്ക, എഫ്‌സിആർഎ ഭേദഗതിയിൽ നിന്ന് പിന്മാറണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്