മൈസൂരു കൂട്ടബലാത്സംഗക്കേസിലെ അന്വേഷണ സംഘത്തെ മാറ്റി

By Web TeamFirst Published Aug 27, 2021, 8:38 AM IST
Highlights

എ ഡി ജി പി പ്രതാപ് റെഡ്ഢിക്ക് ആണ് അന്വേഷണത്തിന്റെ ചുമതല. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ സർക്കാർ മാറ്റിയത്

ബെം​ഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസിലെ അന്വേഷണ സംഘത്തെ സർക്കാർ മാറ്റി. എ ഡി ജി പി പ്രതാപ് റെഡ്ഢിക്ക് ആണ് അന്വേഷണത്തിന്റെ ചുമതല. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ സർക്കാർ മാറ്റിയത്.

മൈസൂരു കൂട്ടബലാത്സംഗം: 'പെൺകുട്ടിയും സുഹൃത്തുമാണ് കാരണക്കാർ' എന്ന് കർണാടക ആഭ്യന്തരമന്ത്രി, വിവാദം

മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മൈസൂരിൽ കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തു, വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!