ഉ‍ഡുപ്പി - കാസർകോട് 400 കെവി ലൈൻ നിർമാണം; അടിമുടി ദുരഹതയെന്ന് നാട്ടുകാർ;ഉദ്യോ​ഗസ്ഥരെ തടയും

By Web TeamFirst Published May 18, 2022, 6:14 AM IST
Highlights


ടവര്‍ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുത്തത് വളരെ രഹസ്യമായിട്ടായിരുന്നുവെന്നും ഇത്തരത്തില്‍ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത് എന്തിനാണെന്നുമാണ് കര്‍ഷകരുടെ ചോദ്യം.

കാസർകോട് :ഉഡുപ്പി- കാസര്‍കോട്(uduppi-kasargod)400 കെവി (400kv)വൈദ്യുത ലൈന്‍ നിര്‍മ്മാണത്തില്‍ അടിമുടി ദുരൂഹതയാണെന്നാണ് കര്‍ഷകരുടെ (farmers)ആക്ഷേപം. ആശങ്കകള്‍ പരിഹരിച്ച ശേഷം മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്നാണ് ഇവരുടെ നിലപാട്. തങ്ങളുടെ കൃഷി സ്ഥലത്ത് പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ തടയാനാണ് കര്‍ഷക രക്ഷാ സമിതിയുടെ തീരുമാനം

കാസര്‍കോട് ജില്ലയില്‍ 50 കിലോമീറ്റര്‍ ദൂരത്തിലാണ് ഉഡുപ്പി- കാസര്‍കോട് 400 കെവി വൈദ്യുത ലൈന്‍ കടന്ന് പോകുന്നത്. 46 മീറ്റര്‍ വീതിയിലാണ് ഈ പവര‍് ഹൈവേ. വലിയ അളവില്‍ കൃഷി ഭൂമി ഉപയോഗ ശൂന്യമാകും.

ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്നില്ലെന്നും മരങ്ങള്‍ മുറിച്ചുമാറ്റി ചില നിയന്ത്രണങ്ങള്‍ വരുത്തുക മാത്രമാണ് ചെയ്യുകയെന്നും നോഡല്‍ ഓഫീസര്‍ വ്യക്തമാക്കുന്നു.

ടവര്‍ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുത്തത് വളരെ രഹസ്യമായിട്ടായിരുന്നുവെന്നും ഇത്തരത്തില്‍ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത് എന്തിനാണെന്നുമാണ് കര്‍ഷകരുടെ ചോദ്യം.

കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കാനായി കര്ഷക രക്ഷാ സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണിപ്പോള്‍.കൃത്യമായ നഷ്ടപരിഹാരം വേണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ദുരൂഹതകളും ആശങ്കകളും നീക്കണമെന്നുമാണ് കര്‍ഷരുടെ ആവശ്യം.

ആദ്യഘട്ടത്തില്‍ 1500 പേരെ പങ്കെടുപ്പിച്ച് കളക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനാണ് കര്‍ഷക രക്ഷാ സമിതിയുടെ തീരുമാനം.

click me!