സീറ്റ് വാഗ്ദാനം ചെയ്ത് പദവി രാജി വെപ്പിച്ച ശേഷം സിപിഎം വഞ്ചിച്ചെന്ന് എൻ എ മുഹമ്മദ്‌ കുട്ടി; തിരൂരും കോട്ടക്കലും മത്സരിക്കുമെന്ന് പ്രഖ്യാപനം

Published : Mar 23, 2026, 10:59 AM IST
cpm flag

Synopsis

സീറ്റ് വാഗ്ദാനം ചെയ്ത് പദവി രാജി വെപ്പിച്ച ശേഷം സിപിഎം വഞ്ചിച്ചതായി എൻ സി പി അജിത് പവാർ വിഭാഗം മുൻ സംസ്ഥാന പ്രസിഡൻ്റ് എൻ എ മുഹമ്മദ്‌ കുട്ടി. പ്രതിഷേധിച്ച് തിരൂരും കോട്ടക്കലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം: സീറ്റ് വാഗ്ദാനം ചെയ്ത് പദവി രാജി വെപ്പിച്ച ശേഷം സിപിഎം വഞ്ചിച്ചതായി എൻ സി പി അജിത് പവാർ വിഭാഗം മുൻ സംസ്ഥാന പ്രസിഡൻ്റ് എൻ എ മുഹമ്മദ്‌ കുട്ടി. സിപിഎം നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാന പ്രസിഡന്റ് പദവി രാജിവെച്ചതെന്നും സിപിഎം വഞ്ചനയിൽ പ്രതിഷേധിച്ച് തിരൂരും കോട്ടക്കലും മത്സരിക്കുമെന്നും എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു.

മലപ്പുറം ജില്ലയിൽ സ്വതന്ത്രനായി മത്സരിപ്പിക്കും എന്നായിരുന്നു സിപിഎം വാഗ്ദാനം. ഇതേതുടർന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ട പ്രകാരം എൻ സി പി അജിത് പവാർ വിഭാഗം സംസ്ഥാന പ്രസിഡന്റ് പദവി രാജിവെക്കുകയായിരുന്നു. എന്നാൽ, കോട്ടക്കലിൽ മത്സരിപ്പാക്കാമെന്ന വാ​ഗ്ദാനം പാലിച്ചില്ലെന്നും കഴിഞ്ഞ രണ്ടു തവണയും കോട്ടയ്ക്കലിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയാണെന്നും മുഹമ്മദ്‌ കുട്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കോലീബി സഖ്യം'; ഡീൽ ആരോപണത്തിൽ ചരിത്രം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രിയുടെ മറുപടി, '2016ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോണ്‍ഗ്രസ്'
പിഷാരടിയെ കോമാളിയാക്കിയ തോമസ് ഐസക്ക് ധാരാളി , ധനമന്ത്രിയെന്ന നിലയിൽ കേരളത്തിൻ്റെ സമ്പദ്ഘടന തകർത്തുവെന്ന് ചെറിയാൻ ഫിലിപ്പ്