ജോലി സാംസ്കാരിക വകുപ്പിന് കീഴിൽ; ഒൻപത് മാസമായി ശമ്പളമില്ല, ദുരിതത്തിൽ നടന ഗ്രാമം ജീവനക്കാർ

Published : May 09, 2023, 07:18 AM IST
ജോലി സാംസ്കാരിക വകുപ്പിന് കീഴിൽ; ഒൻപത് മാസമായി ശമ്പളമില്ല, ദുരിതത്തിൽ നടന ഗ്രാമം ജീവനക്കാർ

Synopsis

സിപിഎം നേതാവ് കരമന ഹരി നടനഗ്രാമം വൈസ് ചെയര്‍മാൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നിൽ സ്ഥാപനത്തിനകത്തെ കൊള്ളരുതായ്മകളാണെന്ന ആരോപണവുമുണ്ട്

തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിൽ പ്രവര്‍ത്തിക്കുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് ഒൻപത് മാസം. 13 അധ്യാപകര്‍ ഉൾപ്പെടെയുള്ള 38 ജീവനക്കാരാണ് സ്ഥാപനത്തിൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും, ഈ തുക അനുവദിക്കപ്പെടുന്ന മുറയ്ക്ക് ശമ്പളം കൊടുത്തു തീര്‍ക്കുമെന്നുമാണ് നടനഗ്രാമം ഭരണസമിതിയുടെ വിശദീകരണം.

ഗുരു ഗോപിനാഥിന്‍റെ സ്മരണാര്‍ത്ഥം 1995ൽ സ്ഥാപിച്ച കലാഗ്രാമമാണ് നടനഗ്രാമം. സംഗീതം, നൃത്തം, വാദ്യ സംഗീതം എന്നിവയിൽ പഠനവും പരിശീലനവും നൽകുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള സാംസ്കാരിക സ്ഥാപനത്തിൽ ജീവനക്കാര്‍ക്ക് ശമ്പളം നൽകാൻ പോലും പണമില്ല. 200 വിദ്യാര്‍ത്ഥികൾ സ്ഥിരമായും 100 വിദ്യാര്‍ത്ഥികൾ അവധിക്കാലത്തും പഠിക്കാനെത്തുന്ന നടന ഗ്രാമത്തിലാണ് കലാകാരന്മാർ അടക്കം ജീവനക്കാര്‍ വലയുന്നത്.

മുൻ ഭരണസമിതിയുടെ കാലയളവിൽ 50 ലക്ഷം രൂപയുടെ ഗ്രാൻഡ് വെട്ടിക്കുറച്ച് 25 ലക്ഷം രൂപ നൽകിയതാണ് പ്രതിസന്ധിക്കിടയാക്കിയത് എന്നാണ് നടനഗ്രാമത്തിന്‍റെ വിശദീകരണം. 60,000 രൂപ മാത്രമാണ് ഫീസ് ഇനത്തിൽ പ്രതിമാസ വരുമാനം. വൈദ്യുതി ചാര്‍ജ് ഇനത്തിൽ മാത്രം 52,000 രൂപ മാസം നൽകണം. 5.1 ലക്ഷം രൂപയാണ് ശമ്പളമായി പ്രതിമാസം ജീവനക്കാര്‍ക്ക് നൽകേണ്ടത്. നടന ഗ്രാമത്തിന്‍റെ തനത് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികൾ ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് സാമ്പത്തിക പ്രതിസന്ധി. ഇതോടൊപ്പം സെക്രട്ടറിയുമായുള്ള തര്‍ക്കങ്ങൾക്കൊടുവിൽ സിപിഎം നേതാവ് കരമന ഹരി നടനഗ്രാമം വൈസ് ചെയര്‍മാൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നിൽ സ്ഥാപനത്തിനകത്തെ കൊള്ളരുതായ്മകളാണെന്ന ആരോപണവുമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി