പാർലമെന്‍റ് തെരഞ്ഞെടുപ്പ്: തന്ത്രങ്ങൾ മെനയാൻ കോൺഗ്രസിന്റെ ലീഡേഴ്സ് മീറ്റ് ഇന്ന് വയനാട്ടിൽ

Published : May 09, 2023, 07:16 AM ISTUpdated : May 09, 2023, 07:27 AM IST
പാർലമെന്‍റ് തെരഞ്ഞെടുപ്പ്: തന്ത്രങ്ങൾ മെനയാൻ കോൺഗ്രസിന്റെ ലീഡേഴ്സ് മീറ്റ് ഇന്ന് വയനാട്ടിൽ

Synopsis

നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് ഏറെ അനുകൂലമായതിനാല്‍ അതിനെ പരമാവധി ഉപയോഗിച്ച് ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തിലും പരപ്പിലും എത്തുന്നതിനുള്ള തന്ത്രങ്ങള്‍ ലീഡേഴ്സ് മീറ്റില്‍ ആവിഷ്‌കരിക്കും.

കല്‍പ്പറ്റ: പാർലമെന്‍റ് തെരഞ്ഞെടുപ്പിനായി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കോൺഗ്രസിന്റെ ലീഡേഴ്സ് മീറ്റ് ഇന്ന് വയനാട്ടിൽ. രണ്ടുദിവസം ചേരുന്ന യോഗത്തിൽ കെപിസിസി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ഡിസിസി അധ്യക്ഷന്മാരുമാണ് പങ്കെടുക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. 

നിലവിലെ രാഷ്ട്രീയ സംഘടനാ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകളാണ് അജണ്ടയിൽ ഉള്ളത്. കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ പലതും നടപ്പായില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് രണ്ടാം ചിന്തൻ ശിബിരത്തിന് സമാനമായ ലീഡേഴ്സ് മീറ്റ് നടക്കുന്നത്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് ഏറെ അനുകൂലമായതിനാല്‍ അതിനെ പരമാവധി ഉപയോഗിച്ച് ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തിലും പരപ്പിലും എത്തുന്നതിനുള്ള തന്ത്രങ്ങള്‍ ലീഡേഴ്സ് മീറ്റില്‍ ആവിഷ്‌കരിക്കും.

അഴിമതി ആരോപണങ്ങളില്‍ ആടിയുലയുന്ന പിണറായി സര്‍ക്കാരിനെതിരെ  ജനരോഷം ആളിക്കത്തുന്ന സാഹചര്യമാണുള്ളത്. എഐ ക്യാമറ,കെ-ഫോണ്‍ തുടങ്ങിയ വലിയ അഴിമതിക്കള്‍ക്കെതിരെയും നികുതി രാജിനെതിരെയും അതിശക്തമായ പ്രക്ഷോഭ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. 

സാമൂഹിക സംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനിക്കാനും ദുരുപയോഗിക്കാനും സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരം ജനങ്ങളിലേക്ക് എത്തിക്കുവാനും അവയെ പ്രതിരോധിക്കുവാനും ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്ത് രൂപം നല്‍കും.സമൂഹത്തില്‍ വലിയ വിള്ളലുണ്ടാക്കുന്ന ഇത്തരം പൈശാചിക നീക്കങ്ങളെ അതിശക്തമായി എതിര്‍ക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കും.

Read More : ബംഗാൾ ഉൾക്കടലിൽ കരുത്താർജ്ജിച്ച് ന്യൂനമർദ്ദം, മോക്കാ ചുഴലിക്കാറ്റായി മാറും: കരുതലോടെ കേരളം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി