മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തി​ഗാനം പാടിയതിൽ വിശദീകരണവുമായി നന്ദ​ഗോവിന്ദം ഭജൻസ്

Published : Apr 21, 2026, 07:54 PM IST
nandagovindam Bhajans

Synopsis

മഹാവിഷ്ണു ക്ഷേത്രത്തിലെ പരിപാടിക്കിടെ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതിൽ വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ് രംഗത്ത്. ക്ഷേത്ര പുനർനിർമ്മാണത്തിന് പിന്തുണ നൽകിയവർക്കുള്ള നന്ദിസൂചകമായി സംഘാടകരുടെ അനുമതിയോടെയാണ് ഗാനം ആലപിച്ചതെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

കൊച്ചി: ക്ഷേത്രത്തിലെ പരിപാടിക്കിടെ ക്രിസ്ത്യൻ ഭക്തി​ഗാനം ആലപിച്ചതിൽ വിശദീകരണവുമായി നന്ദ​ഗേവിന്ദം ഭജൻസ്. സോഷ്യൽമീഡിയ പേജിലാണ് വിശദീകരണം. അടുത്തിടെ നടന്ന ഭജനവുമായി ബന്ധപ്പെട്ട ഒരു നിമിഷത്തെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നതായി ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും പരിപാടി ഒരു ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്നും അവർ വ്യക്തമാക്കി. പരിപാടിയുടെ ഭാഗമായി, സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെ, ഈ സംരംഭത്തിന് പിന്തുണ നല്‍കിയവര്‍ക്കുള്ള ചെറിയ നന്ദി രേഖപ്പെടുത്തലായി ഞങ്ങള്‍ ഒരു ഗാനം ആലപിച്ചുവെന്ന് ക്രിസ്ത്യൻ ഭക്തി​ഗാനം പാടിയ സംഭവത്തിൽ വിശദീകരിച്ചു.

വിവിധ രീതികളില്‍ നിരവധി ആളുകള്‍ പിന്തുണച്ച സംരംഭം. അതില്‍ പങ്കുചേരാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചു. പൂര്‍ണമായും ഭക്തിഭാവത്തോടെയാണ് ഞങ്ങള്‍ ഈ പരിപാടി അവതരിപ്പിച്ചതെന്നും യാതൊരു പ്രതിഫലവും സ്വീകരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. പരിപാടിയുടെ ഭാഗമായി, സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെ, ഈ സംരംഭത്തിന് പിന്തുണ നല്‍കിയവര്‍ക്കുള്ള ചെറിയ നന്ദി രേഖപ്പെടുത്തലായി ഞങ്ങള്‍ ഒരു ഗാനം ആലപിച്ചു. ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശം ഞങ്ങള്‍ക്കൊരിക്കലും ഉണ്ടായിരുന്നില്ല.

ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കില്‍, ആ വികാരം ഞങ്ങള്‍ ഹൃദയപൂര്‍വം അംഗീകരിക്കുന്നുവെന്നും നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ലെന്നും അവർ കുറിച്ചു. സംഗീതം നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്തയെന്നും ഇവർ വ്യക്തമാക്കി.

ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജൻസ് പാടിയത്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു പരിപാടി. പിന്നാലെ നന്ദ​ഗോവിന്ദം ഭജൻസിനെ പുകഴ്ത്തി നിരവധിപേർ രം​ഗത്തെത്തി. എന്നാൽ, ചിലർ വിമർശനവുമായും രം​ഗത്തെത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ ടി ജലീലിനെതിരെ വ്യാജ പ്രചരണം: ഡി ജി പിക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി ഡി വൈ എഫ് ഐ
തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: രക്ഷാപ്രവർത്തനത്തിന് ധന സഹായം പ്രഖ്യാപിച്ച് കേരള സർക്കാർ, ജില്ല കളക്ടർക്ക് കൈമാറും