
തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. പ്രതിയുടെ മനോരോഗനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. കുറ്റപത്രം ഈ മാസം 22ന് വായിച്ച് കേൾപ്പിക്കും. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും ജിൻസൺ രാജ കൊലപ്പെടുത്തി ചുട്ടുകരിച്ചിരുന്നു. തിരുവനന്തപുരം ആറാം അഡിഷണൽ സെക്ഷൻ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam