നരബലി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു,ഞെട്ടിപ്പിക്കുന്നതും കേരളീയ സമൂഹത്തിനാകെ അപമാനകരവുമെന്ന് ചെയര്‍മാന്‍

Published : Oct 11, 2022, 04:58 PM ISTUpdated : Oct 11, 2022, 08:01 PM IST
നരബലി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു,ഞെട്ടിപ്പിക്കുന്നതും കേരളീയ  സമൂഹത്തിനാകെ അപമാനകരവുമെന്ന് ചെയര്‍മാന്‍

Synopsis

ഒകടോബർ28 ന് എറണാകുളം  റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്ന്  ജസ്റ്റിസ് ആൻ്റണി ഡൊമിനിക് 

തിരുവനന്തപുരം:രണ്ടു സ്ത്രീകളെ നരബലി നൽകുന്നതിനായി   കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത്  അന്വേഷണത്തിന് ഉത്തരവിട്ടു.
സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.  ഒകടോബർ 28 ന് എറണാകുളം  പത്തടി പാലം  റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.നരബലിയുടെ പേരിൽ നടന്ന കൊലപാതകം  ഞെട്ടിപ്പിക്കുന്നതും കേരളീയ പൊതു സമൂഹത്തിനാകെ അപമാനകരവുമാണെന്ന് ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ പോലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

നരബലി; റിപ്പോർട്ട് തേടി ദേശീയ വനിത കമ്മീഷൻ; ബോധവത്കരണത്തിന് പിന്തുണയെന്ന് രേഖ ശർമ്മ, ജാ​ഗ്രത വേണമെന്ന് ആനി രാജ

നരബലിയിൽ പാണക്കാട് തങ്ങൾ

സമൂഹത്തിൽ നിലനിന്നിരുന്ന അമ്പരപ്പിക്കുന്ന ഉച്ചനീചത്വങ്ങൾ കണ്ടാണ് സ്വാമി വിവേകാനന്ദൻ പണ്ട് കേരളത്തെ ഭ്രാന്താലയമാണെന്ന് വിളിച്ചത്. മഹാന്മാരായ പരിഷ്‌ക്കർത്താക്കളുടെ നിരന്തര ശ്രമത്തിലൂടെയാണ് കേരളം ആ അവസ്ഥയെ അതിജീവിച്ചത്. പുറമെ പുരോഗമനം നടിക്കുന്ന കേരളീയർക്കിടയിൽ ഇപ്പോഴും പഴയ വിഷവിത്ത് നിലനിൽക്കുന്നു എന്നാണ് ഇന്നത്തെ നരബലി വാർത്ത തെളിയിക്കുന്നത്. രണ്ട് സ്ത്രീകളെ നരബലിക്ക് വേണ്ടി കഴുത്തറുത്ത് കൊന്നു എന്നത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്.സാക്ഷര, സാംസ്‌കാരിക കേരളം നാണക്കേട് കൊണ്ട് തലകുനിക്കേണ്ട അവസ്ഥയിലാണ്. കേരളത്തിൽ ഇങ്ങനെ സംഭവിക്കാനിടയായ കാരണങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കണം. ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാനുള്ള ബോധവൽക്കരണം സമൂഹത്തിൽ ശക്തിപ്പെടുത്തണം.  
ഇങ്ങനെയുള്ള തെറ്റായ പ്രവണതകളെ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണം. 

നരബലി കേസിലെ പ്രതി ഫേസ്ബുക്കിലെ ഹൈക്കു 'കവി'; ഞെട്ടലിൽ എഫ് ബി സുഹൃത്തുക്കളും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മതരാഷ്ട്രമാണ് ലക്ഷ്യം, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിൻ്റെ പ്രസ്താവനയിൽ ഇത് വ്യക്തം'; ജമാഅത്തെ ഇസ്ലാമിക്കെതിരെ പികെ കൃഷ്‌ണദാസ്
നാല് ബൂത്തുകളിൽ വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ അപേക്ഷ, 'മരിച്ച' ലിസ്റ്റിൽ ജീവിച്ചിരിക്കുന്നവ‍ർ; തൃശൂരിൽ ബിജെപിക്കെതിരെ കോൺഗ്രസ്