മോദിയും അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: എംകെ മുനീര്‍

By Web TeamFirst Published Dec 25, 2019, 4:04 PM IST
Highlights

'പൗരത്വ നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഒന്നിച്ച് നടത്തിയ സമരം തെറ്റല്ല. കൂട്ടായ സമരങ്ങളും നടക്കണം. ഒരുമിച്ചു സമരങ്ങൾ നടത്തുന്നതിൽ തെറ്റില്ല '.

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി മുസ്‍ലിം ലീഗ് നേതാവ് എംകെ മുനീര്‍. ദേശീയ ജനസംഖ്യാ രജിസ്റ്ററും എൻആർസിയും തമ്മിൽ ബന്ധമില്ലെന്ന് അമിത്ഷാ പറയുന്നത് തെറ്റാണെന്ന് മുനീര്‍ പറഞ്ഞു. എൻആർസിക്ക് വേണ്ടിയാണ് പോപ്പുലേഷൻ രജിസ്റ്റർ നടത്തുന്നത്. പോപ്പുലേഷൻ രജിസ്റ്ററിന്റെ ഉദ്ദേശം എന്തെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പൗരത്വ നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഒന്നിച്ച് നടത്തിയ സമരം തെറ്റല്ല. കൂട്ടായ സമരങ്ങളും നടക്കണം. ഒരുമിച്ചു സമരങ്ങൾ നടത്തുന്നതിൽ തെറ്റില്ല. ഈ വിഷയത്തിൽ നിയമസഭ മീറ്റിംഗ് വിളിച്ചു ചേർക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എന്‍ആര്‍സി രാജ്യവ്യാപകമായി ഉടന്‍ നടപ്പിലാക്കില്ല, നിലപാട് മാറ്റി അമിത് ഷാ

ദേശീയ പൗരത്വ രജിസ്റ്ററും (NRC),ദേശീയ ജനസംഖ്യ രജിസ്റ്ററും (NPR) തമ്മിൽ ബന്ധമില്ലെന്നും രണ്ടും രണ്ടാണെന്നും വ്യക്തമാക്കി അമിത് ഷാ ഇന്നലെ രംഗത്തെത്തിയിരുന്നു. അസമില്‍ മാത്രം നടപ്പാക്കിയ എൻആർസി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെ ക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യണ്ട ആവശ്യമില്ലെന്നാണ് അമിത് ഷാ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അതേസമയം ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികള്‍ കേരളവും ബംഗാളും നിര്‍ത്തിവച്ചിരിക്കുകയാണ്. 

click me!