പൗരത്വ നിയമ ഭേദഗതി: നിർബന്ധിത ഹർത്താലിനെ പിന്തുണക്കില്ലെന്ന് സമസ്ത

By Web TeamFirst Published Dec 13, 2019, 10:36 AM IST
Highlights

ഹർത്താൽ നടത്തുന്നത് സംഘടനയുടെ ഔദ്യോഗിക നിർദേശ പ്രകാരമല്ല. സ്വയം സന്നദ്ധമാകുന്ന സമരത്തെ പിന്തുണക്കുമെന്നും നാസർ ഫൈസി കൂടത്തായി

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ആഹ്വാനം ചെയ്ത ഹര്‍ത്താൽ നിര്‍ബന്ധിത ഹര്‍ത്താലാണെങ്കിൽ പിന്തുണക്കില്ലെന്ന് സമസ്ത. സ്വയം സന്നദ്ധരായി മാത്രം നടത്തുന്ന സമരമാണ് ഹർത്താൽ എങ്കിൽ സഹകരിക്കാമെന്നാണ് സമസ്ത നേതൃത്വത്തിന്‍റെ നിലപാട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന സംഘടനകളുടെ കൂട്ടത്തിൽ സമസ്തയുടേയോ കീഴ് ഘടകത്തിന്റേയോ പേര് നൽകരുതെന്നും നാസര്‍ ഫൈസി കൂടത്തായി ആവശ്യപ്പെട്ടു.

ഹർത്താൽ നടത്തുന്നത് സംഘടനയുടെ ഔദ്യോഗിക നിർദേശ പ്രകാരമല്ല. സ്വയം സന്നദ്ധമാകുന്ന സമരത്തോട് യോജിക്കുമെന്നും നാസർ ഫൈസി കൂടത്തായി ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. 

കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വനിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകൾ അടങ്ങിയ സംയുക്ത സമിതിയാണ് 17 ന്  ഹര്‍ത്താൽ ആഹ്വാനം ചെയ്തത്. 

click me!