ഏക സിവിൽ കോഡിനെതിരെ നിലപാട് ശക്തമാക്കണം: നാസർ ഫൈസി കൂടത്തായി ന്യൂസ് അവറിൽ

Published : Jul 02, 2023, 09:25 PM ISTUpdated : Jul 02, 2023, 09:57 PM IST
ഏക സിവിൽ കോഡിനെതിരെ നിലപാട് ശക്തമാക്കണം: നാസർ ഫൈസി കൂടത്തായി ന്യൂസ് അവറിൽ

Synopsis

ഏക സിവിൽ കോഡിനെ എതിർക്കുന്ന ആരുമായും സഹകരിക്കുമെന്നും നാസർ ഫൈസി വ്യക്തമാക്കി. 

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ നിലപാട് ശക്തമാക്കണമെന്ന് നാസർ ഫൈസി കൂടത്തായി ന്യൂസ് അവറിൽ. കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ നിലപാട് ശക്തമായി പറയണം. ഏക സിവിൽ കോഡിനെ എതിർക്കുന്ന ആരുമായും സഹകരിക്കുമെന്നും നാസർ ഫൈസി വ്യക്തമാക്കി. 

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാൻ ആകില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ നീക്കത്തോട് യോജിക്കാൻ ആകില്ല. രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം ആലോചിക്കും.സമസ്ത അതിന് നേതൃത്വം നൽകും.മറ്റ് മത നേതാക്കളെയും സമീപിക്കും .എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ ഒരു മതേതര പാർട്ടി എന്ന നിലയിൽ വ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ പറഞ്ഞിട്ടുണ്ട്. നാസർ ഫൈസിയുടെ പരാമർശം ശ്രദ്ധയിൽ പെട്ടിട്ടില്ല.ഇടതു പക്ഷം ഏകീകൃത സിവില്‍ കോഡിനെ  എതിർത്തത് സ്വാഗതം ചെയ്യുന്നുവെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി. സുന്നി ഐക്യം സംബന്ധിച്ച് സമസ്തക്കും അനുകൂല നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇതിനുള്ള ശ്രമം നടത്തിയിരുന്നു.


 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം