
മലപ്പുറം: മുശാവറ അംഗം നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു. മുശാവറ തീരുമാനം ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയതിലാണ് സമസ്ത നേതൃത്വം താക്കീത് ചെയ്തത്. പോഷക സംഘടനാ നേതാക്കള്‍ സമസ്തയുടെ പേരില്‍ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമാണെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ അറിയിച്ചു. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിച്ചാല്‍ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും സമസ്ത നേതാക്കള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഉമര്‍ ഫൈസി മുക്കം മുസ്ലീം ലീഗിനെതിരെ പറഞ്ഞത് ശരിയായില്ലെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞതാണ് താക്കീതിന് വഴിവച്ചത്.