
ദില്ലി; ലൈംഗികാതിക്രമ കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ദേശീയ വനിത കമ്മീഷന്‍ ഹൈക്കോടതിയെ സമീപിക്കും. കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇക്കാര്യം അറിയിച്ചത്.ഇത്തരം വിധികൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് പ്രോത്സാഹനമാണ്.വിധിയിലെ പരാമർശം അപലപനീയമാണ്.ജുഡീഷ്യറിയും ജെൻഡർ സെൻസിറ്റീവാകണം.ഇത്തരം കാഴ്ചപ്പാടുകൾ മാറാൻ ന്യായാധിപർക്ക് പ്രത്യേക കോഴ്സ് നൽകാനുള്ള ശ്രമം തുടങ്ങി.പ്രതിയുടെ സമൂഹത്തിലെ വിലയെക്കുറിച്ച് വിധിയിൽ സൂചിപ്പിക്കുന്ന ജഡ്ജിന് നിയമം അറിയില്ലെന്ന് വേണം മനസിലാക്കാനെന്നും അവര്‍ പറഞ്ഞു.
Civic Chandran case: ആ പരാമര്‍ശം സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം
'സെഷന്‍സ് കോടതി പരാമർശം നീക്കം ചെയ്യണം.ജഡ്ജിക്കെതിരെ നടപടിയെടുക്കണം' ബൃന്ദ കാരാട്ട്
ലൈംഗികാതിക്രമ കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത്. യുവതിയെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതെന്ന പരാമര്‍ശം ഞെട്ടിക്കുന്നതാണ്. ഉയർന്ന കോടതി ശക്തമായ നടപടിയെടുക്കണം.ഇത്തരം പരാമർശങ്ങൾ നടത്തുന്ന കോടതിയിൽ നിന്ന് എങ്ങനെ നീതി പ്രതീക്ഷിക്കാനാകും?.ധരിക്കുന്ന വസ്ത്രത്തെ കുറിച്ചുള്ള പരാമർശം അംഗീകരിക്കാനാകുന്നതല്ല.പരാതി അടിസ്ഥാന രഹിതമാണെങ്കിൽ തള്ളാം .പക്ഷെ ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ല.സെഷൻസ് ജഡ്ജ് നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണം.അതിജീവിതകൾ ആയവർക്ക് കോടതിയിലുള്ള വിശ്വാസം പുനസ്ഥാപിക്കണം..പരാമർശം നടത്തിയ ജഡ്ജിക്കെതിരെ എന്ത് നടപടി ഉണ്ടാകുമെന്ന് മേൽ കോടതി വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കോടതി പരാമർശം പ്രതിയെ സംരക്ഷിക്കുന്നതെന്ന് സുഭാഷിണ അലി പ്രതികരിച്ചു.ഗുജറാത്തിൽ ബലാത്സംഗം ചെയ്തവരെ വിട്ടയക്കുന്ന സമയത്താണ് ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത്.ഇത് സ്ത്രീകളിൽ അരക്ഷിതാവസ്ഥ വളർത്തുകയാണ്.സ്ത്രീകൾക്കെതിരായ അക്രമം വർദ്ധിക്കാനും ഇത്തരം പരാമർശങ്ങൾ വഴിവെക്കുമെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam